Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനിയും 56 ദിവസം ബാക്കി; ‘ജനനായകൻ’ കാണാൻ ഇപ്പോഴേ ഹൗസ്‍ഫുള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ‘ജനനായകൻ’ ന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് ആരാധകർ. ഏറെ വിജയ് ആരാധകരുള്ള കേരളത്തിലും പ്രീ റിലീസ് ഹൈപ്പ് അങ്ങനെ തന്നെ നിൽക്കുകയാണ്. കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റി ഉള്ള തിയറ്ററായ എറണാകുളം കവിതയിലെ ഫാന്‍സ് ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചാണ് വിവരങ്ങൾ . ജനുവരി 9 ന് പുലര്‍ച്ചെ 4 മണിക്ക് നടത്താനിരിക്കുന്ന ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ മുഴുവനും ഇതിനകം വിറ്റുപോയിരിക്കുകയാണ്.

11:30 ആണ് കവിതയുടെ സീറ്റിംഗ് കപ്പാസിറ്റി. അതേസമയം വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടം സ്വന്തമാക്കുന്നുണ്ട് ഈ ചിത്രം. 78 കോടി രൂപയുടെ ടിക്കറ്റ് ഇതുവരെ വിട്ടു പോയി എന്നാണ് റിപോർട്ടുകൾ

ഈ രംഗത്തെ മുന്‍നിരക്കാരായ ഫാര്‍സ് ഫിലിംസ് ആണ് റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് അവിടുത്തെ വില്‍പ്പന.

മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്. 78 കോടിയിലെ ബാക്കി തുക വന്നിരിക്കുന്നത് യൂറോപ്പ്, ജിസിസി അടക്കമുള്ള മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതും വന്‍ തുകയ്ക്ക് ആണ്. 110 കോടി രൂപയ്ക്ക് ആണ് ഇത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

Advertisement
WhiteswanTV Footer