തൃശൂർ : തൃശ്ശൂരിലെ വോട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത പ്രതികരണവുമായി എം.പി. സുരേഷ് ഗോപി രംഗത്ത്. “25 വർഷം മുൻപ് മരിച്ചവരെ പോലും വോട്ട് ചെയ്യിപ്പിച്ചവർ തന്നെയാണ് ഇന്ന് കുറ്റം പറയുന്നത്. ‘പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ.എൽ.വിയെ കലക്കി, അവസാനം വോട്ട് കലക്കി’ വരെ പറഞ്ഞു,” എന്ന് അദ്ദേഹം പരിഹസിച്ചു.
“2015-ൽ ആലപ്പുഴയിൽ എയിംസ് വേണമെന്നായിരുന്നു എന്റെ നിലപാട്. അത് മാറിയിട്ടില്ല. ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ തൃശ്ശൂരിൽ വേണം. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ, ഞാൻ ഈ പണി നിർത്തും,” എന്നും അദ്ദേഹം വ്യക്തമാക്കി.




