പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മഹേഷ് ബാബു എസ്.എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടന്നു. SSMB29 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന് വാരണാസി’ എന്നാണ് പേര് . ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ വെച്ചു നടന്ന ചടങ്ങിലാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്.നായികയായി എത്തുന്ന പ്രിയങ്ക ചോപ്രയുടെയും പുറത്തുവന്നിരുന്നു.
ആര്‍ആര്‍ആര്‍ എന്ന സിനിമയ്ക്ക് ശേഷമൊരുക്കുന്ന രാജമൗലി ചിത്രത്തിന് ആരാധകര്‍ വന്‍ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്.1000 കോടി ബജറ്റിട്ടിരിക്കുന്ന ചിത്രം മികച്ച ഇന്റസ്ട്രി ഹിറ്റായിരിക്കുമെന്നാണ് ടൈറ്റില്‍ പ്രകാശന ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവര്‍ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പി ആര്‍ ഓ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.






