സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗുജറാത്തിൽ കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിർബന്ധം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു.

നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാനഭേദഗതി. അപേക്ഷകളിൽ വധൂവരന്മാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം.

അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാരാണ് പിന്നീട് പരിഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും. ഭേദഗതിസംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമനിയമം തയ്യാറാക്കുക.

വിവാഹവഞ്ചനകൾസംബന്ധിച്ച പരാതികൾ ഉയർന്നതിനാലാണ് ഭേദഗതിയെന്ന് മന്ത്രി പറഞ്ഞു. ‘‘പാഞ്ച്മഹാൽ ജില്ലയിൽ ഒരു മുസ്‍ലിം കുടുംബംപോലും ഇല്ലാത്ത സ്ഥലങ്ങളിൽ അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സലിം സുരേഷായി ചമഞ്ഞ് പെൺകുട്ടിയെ ചതിക്കുന്നത് അനുവദിക്കില്ല. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതനസംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതി’’ -മന്ത്രി വിശദീകരിച്ചു. പട്ടേൽ, ഠാക്കൂർ സമുദായസംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »

എൻഡിഎ സീറ്റ് വിഭജനം; പാർട്ടിക്കുള്ളിൽ ആശങ്കയോ

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എ.യിലെ സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത ഉയരുകയാണ്. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി എത്തുന്ന നേതാക്കൾക്ക് മുൻഗണന ലഭിക്കുന്നതുമൂലം പാർട്ടിയിലെ രണ്ടാം,

Read More »
Advertisement