അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന പുതിയ പ്രൈം വീഡിയോ ചിത്രം സിസ്റ്റം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘ബറേലി കി ബർഫി’, ‘നിൽ ബത്തേയ് സന്നാത’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് അശ്വിനി അയ്യർ തിവാരി. അശ്വിനി സംവിധാനം ചെയ്ത നിൽ ബാറ്റി സന്നാറ്റ മലയാളത്തിൽ ഉദാഹരണം സുജാത എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മേയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Amazon Prime Video വഴി ഹിന്ദിയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും.
ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ,സ്മിത ബാലിഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുൺ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
സോനാക്ഷി സിൻഹ, ജ്യോതിക, അശുതോഷ് ഗോവാരിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി അവതരിപ്പിക്കുന്ന തരത്തിലാണ് ‘സിസ്റ്റം’ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.






