Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയത്തില്‍ ഇടപെടേണ്ട; മാര്‍പാപ്പയെ വിരട്ടി ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്കയെ വിമര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തണം, രാഷ്ട്രീയത്തില്‍ ഇടപെടാതെ മഹാനായ ഒരു പോപ്പ് ആകാന്‍ ശ്രമിക്കുക എന്നുമാണ് ട്രംപിന്റെ ഉപദേശം.

കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത് തന്നെ നേരിടാന്‍ വേണ്ടിയാണ്. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു. ‘ഞാന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല,’ എന്നാണ് ട്രംപിന്റെ നിലപാട്.

‘ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് അംഗീകരിക്കാന്‍ ആകില്ല. വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പ്പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ വത്തിക്കാനെതിരെ ട്രംപ് ഭരണകൂടം രംഗത്ത് വന്നിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer