Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് രണ്ട് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ട് പേർ മരിച്ചു. 38കാരനായ മുഹമ്മദ് സാബിദും 17കാരനായ സുഫൈദുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെ രഘുബീർ നഗറിലായിരുന്നു അപകടം. ഇ-ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാൻ ഇടയാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.

വാഹനം നിർത്തിയിട്ടിരുന്ന ഗോഡൗണിലേക്കും തീ പടർന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെ അഞ്ചരയോടെ തീ നിയന്ത്രണവിധേയമാക്കി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix