സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

യുഎഇയിൽ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോൺ ഉ​പ​യോ​ഗ​ത്തി​ന്​​ നി​രോ​ധ​നം

അബുദാബി: സ്കൂൾ പരിസരത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച 2018-ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കും സർക്കുലർ പുറത്തിറക്കിയത്. ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും, സു​ര​ക്ഷി​ത​മാ​യ പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ല്ല പെ​രു​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ന​ട​പ​ടിയിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​വും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം. പ​രി​ശോ​ധ​ക​ർ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി തൊ​ടാ​ൻ പാ​ടി​ല്ല, ബാ​ഗു​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വ​സ്തു​ക്ക​ളി​ലും മാ​ത്ര​മാ​ക​ണം പ​രി​ശോ​ധ​ന, വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വ​സ്​​തു​ക്ക​ൾ പ​രി​ശോ​ധ​ന ക​മ്മി​റ്റി​ക്ക്​ മു​ന്നി​ൽ സ്വ​യ​മേ സാ​ധ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

മൊ​ബൈ​ൽ ക​​ണ്ടെ​ടു​ത്താ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്ക​ണം. ര​ക്ഷി​താ​ക്ക​ൾ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​തി​നും തി​രി​ച്ചു​ല​ഭി​ച്ച​തി​നും ബ​ന്ധ​പ്പെ​ട്ട ഫോ​മു​ക​ൾ ഒ​പ്പി​ട്ടു ന​ൽ​ക​ണം. ആ​ദ്യ ത​വ​ണ പി​ടി​ച്ചെ​ടു​ത്താ​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പി​ടി​ച്ചു​വെ​ക്ക​രു​ത്. അ​തേ​സ​മ​യം, ആ​വ​ർ​ത്തി​ച്ചാ​ൽ അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​നം വ​രെ പി​ടി​ച്ചു​വെ​ക്കാം.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement