സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തുടർച്ചയായി രണ്ടാം ദിവസവും കർശന നി‌ർദേശവുമായി യുഎഇ

അബുദാബി: മലയാളി പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ സർക്കാർ. രാജ്യത്ത് മൂടൽമഞ്ഞ് കനക്കുന്നത് കണക്കിലെടുത്ത് രണ്ടാം ദിവസവും റെഡ് അലർട്ട് പുറപ്പെടുവിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരിക്കുന്നത്.മൂടൽമഞ്ഞിൽ കാഴ്‌ച വ്യക്തമല്ലാത്ത സാഹചര്യമുള്ളതിനാൽ വാഹനം ഓടിക്കുമ്പോഴടക്കം ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരക്കേറിയ പാതകളായ ഷെയ്‌ഖ് ഖാലിഫ ബിൻ സയ്യേദ് ഇന്റർനാഷണൽ റോഡിലും ബോ ഹാസ റോഡിലും വേഗത പരിധി കുറച്ചു.

യുഎഇയുടെ ചില ഭാഗങ്ങളിൽ കാർമേഘങ്ങൾ കാണുന്നതിനാൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജ്യത്ത് ചില ഭാഗങ്ങളിലും മഴയും മഞ്ഞുവീഴ്‌ചയും ചിലയിടങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അറേബ്യൻ ഗർഫിലും ഒമാൻ കടയിലും സ്ഥിതിഗതികൾ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാമെന്നുള്ള പഠനത്തിലാണ് യുഎഇയിലെ കാലാവസ്ഥാ വിദഗ്ദ്ധർ. ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ചയും നടന്നു. നിലവിലെ സാങ്കേതിക വിദ്യ മൂന്ന് മുതൽ ഏഴുദിവസം വരെയുള്ള കാലാവസ്ഥാ പ്രചനത്തിന് സഹായിക്കുമെന്നും ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement