Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീരപ്പന്റെ ഭാര്യയും മകളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നു. കൃഷ്ണഗിരി മണ്ഡലത്തിൽ തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിയുടെ സ്ഥാനാർഥിയായി മുത്തുലക്ഷ്മിയും മേട്ടൂർ മണ്ഡലത്തിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി വിദ്യാറാണിയുമാണ് ജനവിധി തേടുന്നത്. തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷി പുറത്തിറക്കിയ 100 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിലാണ് മുത്തുലക്ഷ്മിക്ക് സീറ്റ് നൽകിയിരിക്കുന്നത്. കക്ഷിയുടെ ചിഹ്നം ക്യാമറയാണ്.

വീരപ്പൻ പാവപ്പെട്ടവരുടെ ശബ്ദമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിനു പിന്നിൽ രാഷ്ട്രീയ ഭീഷണിയുണ്ടായിരുന്നുവെന്നും മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായേനെ എന്നതടക്കമുള്ള അവകാശവാദങ്ങളും അവർ ഉന്നയിച്ചു. 2004 ഒക്ടോബർ 18-നാണ് സത്യമംഗലം കാടുകളിൽ പ്രത്യേക ദൗത്യസേനയുടെ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെട്ടത്.

കൃഷ്ണഗിരിയിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ജയിച്ചാൽ ജില്ലയിലെ പാറമടകൾ അടച്ചുപൂട്ടുമെന്നും മുത്തുലക്ഷ്മി പറഞ്ഞു. 2006-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതിനു ശേഷം അവർ ആദ്യമായാണ് പാർട്ടി പിന്തുണയോടെ ജനവിധി തേടുന്നത്.

അതേസമയം, തമിഴ് ദേശീയതയുടെ മുദ്രാവാക്യം ഉയർത്തുന്ന നാം തമിഴർ കക്ഷിയും തമിഴക വാഴ്‌വുരിമൈ കക്ഷിയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിദ്യാറാണി മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടിയിരുന്നു. അഭിഭാഷകയായ 35-കാരിയായ വിദ്യാറാണി ഇപ്പോൾ നിയമസഭാ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix