ഹിറ്റ്മേക്കര്‍ വെട്രിമാരന്‍ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലീക്കായ ഒരു ചിത്രത്തില്‍ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം പുറം ലോകം അറിയുന്നത്.ചിത്രത്തില്‍ കൈലി മുണ്ട് ഉടുത്ത് നാടന്‍ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിമ്പുവിനെ കാണാം. ഒപ്പം ജയിലര്‍, ഡോക്ടര്‍, കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും നില്‍ക്കുന്നുണ്ട്.ചിത്രത്തില്‍ നെല്‍സണും യുവതാരം കവിനും ചിത്രത്തില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെട്രിമാരന്റെ അവസാനം റിലീസ് ചെയ്ത ചിത്രമായ വിടുതലൈ 2 ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. അതിന്‌ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാദിവാസല്‍ ആവും ആദ്യം ചിത്രീകരണമാരംഭിക്കുക എന്ന് വാര്‍ത്തയായുണ്ടായിരുന്നുവെങ്കിലും വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ചിത്രം വീണ്ടും വൈകുമെന്ന് സ്ഥിരീകരിച്ചു. ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങളുടെ അപ്പ്ഡേറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് സംവിധായകനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു.










