തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡിവി വിനോദ്. പിണറായിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടി നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തും പങ്കുവെച്ചിട്ടുണ്ട്.
‘പിണറായി 3.0 സര്‍ക്കാര്‍ വരുന്നതിനായി നാളെ എനിക്ക് വോട്ട് ചെയ്യണം. അതിനാല്‍ കെ പി സി സി സെക്രട്ടറി സ്ഥാനമുള്‍പ്പെടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാം സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുന്നു’- കുറിപ്പില്‍ പറയുന്നു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്ന് രാഹുല്‍ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ പറയുന്നു.




