Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക്സഭയില്‍ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലോക്സഭയില്‍ എസ്ഐആര്‍ ചര്‍ച്ചയ്ത്തിയെ അമിത് ഷാ-രാഹുല്‍ ഗാന്ധി വാക്പോര്. വോട്ട് ചോരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ടായിരുന്നു രാഹുലിന്‍റെ വെല്ലുവിളി. ഇതോടെ കുപിതനായ അമിത് ഷാ വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്ന് തിരിച്ചടിച്ചു.

ലോക്സഭയിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷം മാസങ്ങളായി കള്ളപ്രചാരം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരണം അനിവാര്യമാണെന്നും മരിച്ചവർ, താമസം മാറ്റിയവർ, നിയമലംഘകർ എന്നിവരെ പട്ടികയിൽ നിലനിർത്താനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മുൻ സർക്കാരുകളിലും ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer