ഒറ്റപ്പാലം: തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പി.കെ.ശശി പാലക്കാട്ട് വിമതരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ‘ഇത് വിമതരുടെ കണ്‍വെന്‍ഷനല്ല, ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകളുടെ കൂട്ടമാണ്’ എന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹിച്ചിട്ടല്ല, പാര്‍ട്ടി ഞങ്ങളെ ഇവിടെ എത്തിച്ചതാണെന്നും പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. സ്പിരിറ്റ് കച്ചവടക്കാരനാണ് ജില്ലാ സെക്രട്ടറിയെന്നായിരുന്നു ആരോപണം. ജില്ലാ കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.കെ.ശശി അവകാശപ്പെട്ടു. നല്ല സന്ദര്‍ഭം നോക്കി ഒപ്പമെത്തുമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും ശശി പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ മറ്റ് നേതാക്കളും കടുത്ത വിമര്‍ശനമുയര്‍ത്തി. മദ്യപിച്ചുകൊണ്ടാണ് അദ്ദേഹം തീരുമാനങ്ങളെടുക്കുന്നതെന്ന് എം സതീശ് ആരോപിച്ചു.



