തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ച് സർക്കാർ. ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ തുക ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ മാസം പെൻഷൻ ലഭിക്കുക. ഈ മാസം 31 വരെ പെൻഷൻ വിതരണം തുടരും.
മുൻ മാസങ്ങളിലേതുപോലെ ഈ മാസവും സഹകരണ സംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനവും തുടരും.




