തൃശ്ശൂർ: ചുമരെഴുത്ത് ഇല്ലാതെ എന്ത് തെരഞ്ഞെടുപ്പ് പ്രചരണം”ആധുനിക സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും ഉണ്ടെങ്കിലും ചുമരെഴുത്തിനൊപ്പം നിൽക്കാൻ ഇവയ്ക്കൊന്നിനും ആകില്ല അതാണ് ചുമരെഴുത്തിനെ ശ്രദ്ധേയമാക്കുന്നത്.
പായലും പിടിച്ചുകിടന്ന നാട്ടിലെ മതിലുകളെല്ലാം തിരഞ്ഞെടുപ്പായതോടെ കളറായി. എഐ കാലത്ത് ഡിജിറ്റൽ പോസ്റ്ററുകളും പെയിൻറിങ് ഒക്കെ ഉണ്ടെങ്കിലും പേരും ചിഹ്നവും വോട്ടറുടെ ഹൃദയത്തിൽ പതിയാൻ ഇപ്പോഴും ചുമരെഴുത്തുകൾ വേണമെന്നാണ് പൊതുവിലെ അഭിപ്രായം.
തിരഞ്ഞെടുപ്പ് അടുത്തതോടെ വെള്ളച്ചായത്തിൽ കുളിച്ചൊരുങ്ങുകയാണ് പൊടിയും പായലും പിടിച്ചു കിടന്ന നാട്ടിലെ മതിലുകളെല്ലാം. എ ഐ സാങ്കേതികവിദ്യ അടക്കം പരസ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമ്പോഴും ചിന്നവും പേരും സ്ഥാനാർത്ഥിയുടെ മനസ്സിൽ പതിയാൽ ചുമരെഴുത്തുകൾ വേണമെന്നാണ് കീഴ്വഴക്കം. പോസ്റ്ററുകളെക്കാൾ ആകർഷകമായതിനാലാണ് രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർത്ഥികളും ഇപ്പോഴും ചുമരെഴുത്തിന് പ്രാധാന്യം നൽകുന്നത്.
നീലത്തിൽ മുക്കിയ നൂലുകൊണ്ട് ബോർഡർ വരയ്ക്കും. അതിനുള്ളിലാണു എഴുത്ത്. ചില വിദഗ്ധർ ബോർഡർ ഇല്ലാതെ നേരിട്ട് തന്നെ മനസ്സിൽ പതിഞ്ഞ ചിഹ്നങ്ങൾ മതിലിൽ പതിക്കും. തിരഞ്ഞെടുപ്പ് കാലം എന്നാൽ കലാകാരന്മാർക്ക് തിരക്കേറിയ ദിവസങ്ങളാണ്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രാദേശികനേതാക്കളുടെ രാഷ്ട്രീയ ചുമതല പ്രധാനമായും രണ്ടാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കലും ചുമരെഴുതാനുള്ള മതിൽ ബുക്ക് ചെയ്യലും. ഇതിനായുള്ള നെട്ടോട്ടത്തിലാവും പലരും. ചിഹ്നവും വാർഡിന്റെ പേരുമെഴുതിയാണ് പലയിടത്തും ചുമരുകൾ ബുക്ക് ചെയ്യാറ്. സ്ഥാനാർഥികളുടെ പ്രഖ്യാപനമെത്തുന്നതോടെ ചുമരിൽ ഇവരുടെ ചിത്രങ്ങളും പേരും തെളിയും. വീടുകൾക്ക് പെയിന്റടിക്കാൻ ഉപയോഗിക്കുന്ന എമൾഷനാണു ചുമരെഴുത്തിന് ഉപയോഗിക്കുന്നത്. അരികുകളിൽ ഫ്ലൂറസന്റ് പെയിന്റും ഉപയോഗിക്കുന്നതോടെ എഴുത്ത് രാത്രിയും തിളങ്ങും. മതിലിൽ ചേർത്തു വച്ച് പെയിന്റടിച്ചാൽ ചിഹ്നം തെളിയുന്ന സ്റ്റെൻസിലുകൾ വിപണിയിലുണ്ടെങ്കിലും ചുമരെഴുത്തുകാർ അതുപയോഗിക്കുന്നില്ല.
സ്ഥാനാർഥികളുടെ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ചിത്രം മതിലിൽ ഒട്ടിച്ചു ചുറ്റും ചായമടിച്ച പെയിന്റിങ് ആണെന്ന ഫീൽ ഉണ്ടാക്കി ചുമരെഴുതുന്നവരുണ്ട്. ഫ്ലെക്സ് വന്നതോടെ ചുമരെഴുത്തുകളുടെ കാലം കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ചുമരെഴുതുന്നവർക്ക് ഇപ്പോഴും ജോലിയുണ്ട്. അവസരങ്ങൾ അൽപം കുറഞ്ഞെന്നു മാത്രം. എഐ കാലത്തും ഇതിനു മാറ്റമില്ല.










