വിഷുക്കട്ടയില്ലാതെ തൃശ്ശൂര്‍കാര്‍ക്ക് വിഷുവില്ല. വിഷു വിഭവങ്ങളില്‍ ഏറെ സവിശേഷമായ വിഷുക്കട്ട വടക്കന്‍ മലബാറിലും പ്രചാരത്തിലുണ്ട്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി തയ്യാറാക്കുന്ന ഈ വിഭവത്തിലെ ചേരുവകള്‍ ഉണക്കലരിയും തേങ്ങാപ്പാലുമാണ്. പണ്ട് കാലത്ത് പുതുതായി കൊയ്‌തെടുത്ത അരി ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കിയിരുന്നത്.
ചേരുവകള്‍
ഉണക്കലരി- 2 കപ്പ്
ചിരകിയ നാളികേരം – 2കപ്പ്
ജീരകം – 1 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്
ഉപ്പ് – പാകത്തിന്
നെയ്യ്- 2 ടീസ്പൂണ്‍
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകി ഒന്നാം പാല്‍ കട്ടിയില്‍ പിഴിഞ്ഞെടുക്കണം. ശേഷം പിഴിഞ്ഞെടുത്ത തേങ്ങയില്‍ ചൂടുവെള്ളം ചേര്‍ത്ത് രണ്ടാം പാല്‍ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് ഉണക്കലരി ചേര്‍ത്ത് വേവിക്കാം. വെന്തു കഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവ ചേര്‍ത്ത് കട്ടയാവുന്നത് വരെ ഇളക്കുക. കട്ടയായി കഴിഞ്ഞാല്‍ എണ്ണ പുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വയ്ക്കാം. നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മുകളില്‍ വിതറിയ ശേഷം ഇഷ്ടമുള്ള ഷെയ്പ്പില്‍ മുറിച്ചെടുക്കാം.




