ആലപ്പുഴ: തോട്ടപ്പള്ളി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളി വള്ളത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ പൂന്ത്രശ്ശേരി വീട്ടിൽ അലോഷ്യസ് (59) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ കൈരളി വള്ളത്തിൽ സഹപ്രവർത്തകരോടൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു. രാവിലെ ഏകദേശം 10.30ഓടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ ആഗ്നസ്. മക്കൾ ആഞ്ജലിന, ജെയിൻ. മരുമക്കൾ സ്റ്റാലിൻ, പ്രവീൺ.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ വട്ടയാൽ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും.




