ഇത്തവണ വിഷു മേടം 2നാണ് വിഷു വരുന്നത്. സാധാരണയായി വിഷു മേടം 1ന് ആഘോഷിക്കുന്നതായി പറയുന്ന വിഷു എന്തുകൊണ്ടായിരിക്കും ഇത്തവണ ഒരു ദിവസം വൈകി ആഘോഷിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നില്‍ ജ്യോതിശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്.
കേരള കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം മേടം മാസം ആരംഭിക്കുന്ന ദിവസത്തോടെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന നിമിഷം തന്നെയാണ് ”മേഷ സംക്രമണം” എന്ന് പറയുന്നത്. ഈ സംക്രമണം സംഭവിക്കുന്ന സമയമാണ് വിഷു ദിനം നിശ്ചയിക്കുന്ന പ്രധാന ഘടകം.
സൂര്യന്‍ കൃത്യമായി കിഴക്ക് ഉദിക്കുന്ന ദിവസമാണ് വിഷുവായി പണ്ട് കണക്കാക്കിയിരുന്നത്. ഇത്തവണ സൂര്യസംക്രമണം ഏപ്രില്‍ 14-ന് വൈകിട്ട് നടക്കുന്നതിനാല്‍, സൂര്യോദയ സമയത്ത് കണികാണാന്‍ ഏറ്റവും അനുയോജ്യം ഏപ്രില്‍ 15 ബുധനാഴ്ചയാണ്. അതിനാലാണ് ഇത്തവണത്തെ വിഷുക്കണിയും വിഷു സദ്യയും ഏപ്രില്‍ 15-ന് ആഘോഷിക്കുന്നത്.
ഇതാണ് ഈ വര്‍ഷം ഏപ്രില്‍ 14ന് സംക്രമണം നടന്നിട്ടും, വിഷു കണി കാണേണ്ടത് ഏപ്രില്‍ 15ന് രാവിലെ ആവാന്‍ കാരണം. ഇതാണ് വിഷു മേടം 2ന് ആയി മാറാന്‍ കാരണമായത്. ജ്യോതിഷശാസ്ത്രത്തിലും പഞ്ചാംഗം കുറിക്കുന്നതിലും ഇത് സാധാരണ സംഭവമാണ്, ചില വര്‍ഷങ്ങളില്‍ ഇങ്ങനെ മാറ്റങ്ങളുണ്ടാകാറുണ്ട്.




