പാലക്കാട്: ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ മല കയറ്റിയത്.ജനാധിപത്യത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പി.കെ ശശി വിഷയത്തിൽ പാർട്ടിയുമായി പ്രശ്നമുണ്ടെന്നന്നുംഅതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്നും ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഷൊർണൂർ കുളപ്പുള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നന്നും ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നും എന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നുംകോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.




