തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവില്‍ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മൊഴി. കാട്ടക്കട മലയിന്‍കീഴ് സ്വദേശി സുമയ്യയാണ് ഡോക്ടര്‍മാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. പ്രശ്‌നം ആരോഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ സഹോദരീഭര്‍ത്താവ് ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. ഡോ. രാജീവ് കുമാറിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നല്‍കിയിരുന്നു. നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കില്‍ പോയി കണ്ടു. ഒപിയില്‍ മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് നെടുമങ്ങാട് ക്ലിനിക്കില്‍ പോയതെന്നും സബീര്‍ പറഞ്ഞു. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയില്ല. ആരോഗ്യവകുപ്പില്‍ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും സബീര്‍ വെളിപ്പെടുത്തി.ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കെതിരെ മൊഴി നല്‍കി യുവതി




