Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിച്ച യുവതിക്ക് അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാന്‍ബറ: ഓസ്‌ട്രേലിയയിൽ യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിച്ച യുവതിക്ക് അപകടം സംഭവിച്ചതിനെ തുടർന്ന് മണിക്കൂറുകൾ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു. ആലീസ് സ്പ്രിംഗ്‌സിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ ഹെൻബറി ഉൽക്കാശില ഗർത്തം സന്ദർശിക്കാനായുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.

കാൻബറയിൽ നിന്ന് ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം യാത്ര ചെയ്തിരുന്ന യുവതി ഇടവേളയിൽ ലോങ്-ഡ്രോപ്പ് ടോയ്‌ലറ്റ് (പിറ്റ് ടോയ്‌ലറ്റ്) ഉപയോഗിക്കാനായി പ്രവേശിച്ചതാണ്. എന്നാൽ ടോയ്‌ലറ്റ് ഘടന തകർന്നതോടെ അവർ കുഴിയിലേക്ക് വീണു. ഇതോടെ മനുഷ്യ വിസർജ്യത്തിലേക്ക് വീണ നിലയിൽ ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങിക്കിടക്കേണ്ടി വന്നു.

യുവതിയുടെ ഭർത്താവും സമീപത്തുണ്ടായിരുന്ന ഒരു വ്യാപാരിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴിയിലേക്ക് കയർ താഴ്ത്തി, വാഹനത്തിന്റെ സഹായത്തോടെ വലിച്ചുകയറ്റിയാണ് അവരെ പുറത്തെടുത്തത്. തുടർന്ന് 144 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റി.

അധികാരികൾ അറിയിച്ചു പ്രകാരം യുവതിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ല. ലോങ്-ഡ്രോപ്പ് അല്ലെങ്കിൽ പിറ്റ് ടോയ്‌ലറ്റുകൾ ഫ്ലഷ് സംവിധാനം ഇല്ലാതെ ആഴത്തിലുള്ള കുഴികളിൽ മാലിന്യം ശേഖരിക്കുന്ന സംവിധാനമാണ്. സാധാരണയായി വിദൂര പ്രദേശങ്ങളിലോ ക്യാമ്പിംഗ് സൈറ്റുകളിലോ ഇത്തരം ശുചിമുറികൾ ഉപയോഗിക്കാറുണ്ട്.

സംഭവത്തെക്കുറിച്ച് എൻ‌ടി വർക്ക്‌സേഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer