സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: March 6, 2025

Year : 2026

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിൽ

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിനു സ്വന്തം. ഇതിനായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ച് കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ. ഇതോടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
Read more

അയല്പക്കക്കാരെ സന്ദർശിച്ചു അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്

ഉത്തർപ്രദേശ്: സീതാപൂരിൽ അയൽക്കാരെ സന്ദർശിച്ചതിന് അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്. വാഴക്കായിരുന്ന അയൽക്കാരെ സന്ദർശിച്ചതിനാലാണ് പിതാവായ മോഹിത് മകൾ താനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി ഫെബ്രുവരി 25 ന് ഒരു പരാതി ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാല് ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. മോഹിത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കുകയായിരുന്നു. പോലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത് . പിന്നാലെ […]
Read more

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിന്റ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്ന ചിത്രമാണ് വികടൻ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് […]
Read more

ഒരു പ്രശ്സത സംവിധായകൻ തന്നോട് മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു; അശ്വിനി നമ്പ്യാർ

മണിചിത്രതാഴ് സിനിമയിലെ അല്ലിയായി എത്തി ഏവരുടെയും മനം കവർന്ന താരമാണ് അശ്വിനി നമ്പ്യാർ. തമിഴ്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ പുതിയൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്. സമീപകാല അഭിമുഖത്തിൽ, ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മ സെറ്റിൽ ഇല്ലാതിരുന്ന സമയത്ത്, ഒരു പ്രശ്സത സംവിധായകൻ തന്നോട് മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു എന്നും ശേഷം മോശമായി പെരുമാറിയതായി അശ്വിനി പറഞ്ഞു. സംഭവത്തിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടായ […]
Read more

ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’: കമൽ ഹാസൻ

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സിനിമാതാരം കമല്‍ ഹാസന്‍.ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’ ആണ് എന്ന് കമല്‍ ഹാസന്‍ പറഞ്ഞു .ഇതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത് എന്നും കമൽ ഹാസൻ വ്യക്തമാക്കി. എം.കെ സ്റ്റാലിന്റെ 2019ലെ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം.തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും […]
Read more

ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി

ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. അടുത്ത കുടുംബാംഗങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബെംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്. ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. പൊന്നിയിൻ […]
Read more

കൊല്ലത്ത് സിപിഎം സമ്മേളനം നടക്കുമ്പോൾ മുകേഷ് സ്ഥലത്തില്ല; അസാന്നിദ്ധ്യത്തിൽ പ്രതികരണവുമായി മുകേഷ്

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ അസാന്നിദ്ധ്യത്തില്‍ പ്രതികരണവുമായി കൊല്ലം എംഎല്‍എ എം മുകേഷ്. സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ പ്രതികരണം. താന്‍ എറണാകുളത്ത് ഷൂട്ടിലായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും മുകേഷ് പറഞ്ഞു. സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. എംഎല്‍എ എന്ന നിലയില്‍ മുഖ്യസംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ് എന്നും പാര്‍ട്ടിയില്‍ നിന്ന് അപ്രഖ്യാപിത […]
Read more

ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം ഉണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് ഒറ്റക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ […]
Read more

രാജമൗലി ചിത്രത്തിൽ വില്ലൻ പൃഥ്വിരാജ്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനാണ്. നായികയായി എത്തുക പ്രിയങ്ക ചോപ്രയും. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചതല്ലെന്നും ലീക്ക് ആയവയാണെന്നും വാർത്ത വന്നിരുന്നു. എന്നാൽ അതേ […]
Read more

ടിവികെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കും വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ

തമിഴക വെട്രി കഴകം പാർട്ടിക്ക് നല്ല ജയസാധ്യത ഉണ്ടെന്നും വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൂടാതെ തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം വിജയെപ്പോലൊരു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.