സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 4, 2025

Year : 2026

ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം; പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള ചണ്ഡീഗഡ് സർക്കാർ തീരുമാനത്തിനെതിരെ പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം.ക്രൈസ്തവ വിരുദ്ധ നീക്കത്തില്‍ നിന്നും ബി.ജെ.പി സർക്കാർ പിൻമാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമുദായത്തോടുള്ള ബി.ജെ.പിയുടെ മനോഭാവം ഒരിക്കല്‍ കൂടി പുറത്തുവന്നുവെന്ന് പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യനികള്‍ ഭയന്നാണ് ജീവിക്കുന്നത്. ക്രിസ്ത്യാനികള്‍ സമാധാനപരമായി ജീവിക്കാനും സഹവർത്തിക്കാനും അവർ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം […]
Read more

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

റായ്പൂർ: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിലെ വനമേഖലയിലാണ് ആക്രമണം ഉണ്ടായത്.മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ കഴിഞ്ഞു മടങ്ങിയ സുരക്ഷസേനയുടെ വാഹനത്തിനു നേരെയായിരുന്ന ആക്രമണം. തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Read more

പേരാമ്പ്രയില്‍ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച്‌ കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവറായ ഇസ്മയിലിൻ്റെ ലൈസൻഡ് ആറ് മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങല്‍ സ്വദേശിയായ മുഹമ്മദ് ഷാദില്‍ ബസ് ഇടിച്ച്‌ മരിച്ചത്. ഷാദിലിന്റെ ബൈക്കിനെ ബസ് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
Read more

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. […]
Read more

പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിണറില്‍ തൂങ്ങിമരിച്ചു

പാലക്കാട്‌: ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിണറില്‍ തൂങ്ങിമരിച്ചു. പാലക്കാട്‌ കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്.ഭാര്യ കൂടെ വരാൻ തയ്യാറാവാതിരുന്നതോടെ വീടിൻ്റെ മുറ്റത്ത് നിന്ന ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച്‌ സ്വയം തീ കൊളുത്തുകയായിരുന്നു. തീ […]
Read more

തീറ്റ കൊടുക്കുന്നതിനിടെ പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

സിഐടിയു സമരം: കച്ചവടം അവസാനിപ്പിച്ച് വ്യാപാരി

പാലക്കാട്: കുളപ്പുള്ളിയിലെ സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു സമരം നടത്തിയതിനെ തുടർന്ന് കച്ചവടം നിർത്തിയതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ കടയുടെ മുന്നില്‍ ഷെഡ് കെട്ടി രണ്ടാഴ്ചയായി സി ഐ ടി യു തൊഴില്‍ സമരം നടത്തുകയായിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം യന്ത്രം […]
Read more

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ ബെവ്കോ തിരിച്ചെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ ബെവ്കോ തിരിച്ചെടുത്തു. റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്.വിജിലൻസ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. പെരിന്തല്‍മണ്ണയിലും തിരുവനന്തപുരത്തും റീജിയണല്‍ മാനേജറായ കെ റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സാമ്പാദനത്തിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലൻസ് സ്പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി. റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഇങ്ങനെ തുടർച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും 65 ലക്ഷം രൂപയുടെ […]
Read more

കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ വിശദീകരണവുമായി എം ജി ശ്രീകുമാർ

കൊച്ചി: കൊച്ചി കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഗായകന്‍ എം ജി ശ്രീകുമാര്‍. അണ്ണാന്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്ന് എം ജി ശ്രീകുമാര്‍ പറഞ്ഞു. മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണ്. വീട് തന്റേതായതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തെ വീട്ടില്‍ നിന്നായിരുന്നു മാലിന്യം കായലിലേയ്ക്ക് വലിച്ചെറിഞ്ഞത്. കാലയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരി വീഡിയോ ചിത്രീകരിച്ച് സമൂഹ […]
Read more

പെട്രോളിയം ഉത്പന്നങ്ങൾക്ക് രേഖകൾ നിർബന്ധം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരുന്നതിന് പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നവർ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ […]
Read more

Recent News

Advertisement