സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 23, 2025

Year : 2026

തൃശൂരില്‍ കനത്ത മഴയിൽ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്നു വീണു

തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര നിലം പതിച്ചു. നഗരത്തിലെ തിരക്കേറിയ എം ഒ റോഡിലേക്കാണ് മേല്‍ക്കുര വീണത്. കോർപറേഷൻ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച മേൽക്കൂരയാണ് ഇന്ന് വൈകുന്നേരം റോഡിലേക്ക് വീണത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് വീണത്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂര വീഴാൻ തുടങ്ങുന്നത് കണ്ട ജനങ്ങൾ പ്രദേശത്തു നിന്നും ഓടി മാറിയതുകൊണ്ടാണ് അപകടം ഒഴിവായത്. […]
Read more

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: കഴിഞ്ഞ ശനിയാഴ്ച കൽപ്പറ്റ ടൗണിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്. കഴിഞ്ഞ ശനിയാഴ്ച കല്‍പ്പറ്റ ടൗണിൽ വച്ചായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സിഗ്നല്‍ ഇട്ട് റോഡിലേക്ക് കയറവെ പിറികിലൂടെയെത്തിയ കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. […]
Read more

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും മോഷണംപോയി

തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം. 15 പവനും 4 ലക്ഷം രൂപയും മോഷണം പോയതായി പരാതി.കേരള സര്‍വ്വകലാശാലയിലെ മുന്‍ അസി. രജിസ്ട്രാര്‍ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം.നാല് ദിവസമായി വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ കാലയളവില്‍ മോഷണം നടന്നതായാണ് നിഗമനം.ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുഴുവന്‍ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. എന്നാല്‍ […]
Read more

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ വീഡിയോ മോശമായി ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ‘മെട്രോ ചിക്സ്’ എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന ‘ബാംഗ്ലൂർ മെട്രോ ചിക്സ്’ എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു […]
Read more

മോഷണക്കുറ്റം ആരോപിച്ച് കടയുടമ തല്ലിയ 12കാരന്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ പരസ്യമായി ശിക്ഷിച്ച 12 വയസ്സുകാരന്‍ ജീവനൊടുക്കി. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ പാന്‍സ്‌കുര സ്വദേശി കൃഷ്‌ണേന്ദു ദാസ് ആണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തത്‌. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൃഷ്‌ണേന്ദു. വ്യാഴാഴ്ച്ച വൈകിട്ടാണ് കൃഷ്‌ണേന്ദു ദാസ് അമ്മയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങി പാന്‍സ്‌കുര പ്രദേശത്തെ ഗോസൈബര്‍ ബസാറിലുള്ള കടയില്‍ ചിപ്‌സ് വാങ്ങാന്‍ പോയത്. കടയില്‍ പോകുന്നതിനിടയില്‍ വഴിയില്‍ കിടന്ന ഒഴിഞ്ഞ ചിപ്സിന്‍റെ കവര്‍ കുട്ടി ശേഖരിച്ചിരുന്നു. ഇവ ശേഖരിക്കുന്നത് കുട്ടിയുടെ […]
Read more

പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽപ്പെടുത്തണം; തെളിവുകൾ സമർപ്പിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. കരിമ്പട്ടികയിൽ പെടുത്താൻ ആവശ്യമായ തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും. 2018-ൽ എഫ്എടിഎഫിന്‍റെ കരിമ്പട്ടികയിലായ പാകിസ്ഥാന് പിന്നീട് 2022-ലാണ് വിലക്ക് നീക്കിയത്. നിലവിൽ കരിമ്പട്ടികയിലായാൽ ആഗോള സാമ്പത്തിക ഏജൻസികളിൽ നിന്ന് ധനസഹായം സ്വീകരിക്കാൻ പാകിസ്ഥാന് കഴിയില്ല അതേസമയം, ലോകബാങ്ക് പാകിസ്ഥാന് നൽകാമെന്നുറപ്പ് നൽകിയ തുകയുടെ ആദ്യഗഡു ജൂണിൽ കൈമാറാനിരിക്കുകയാണ്.
Read more

സിഎംആർഎൽ കേസ്: എസ്എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർ നടപടി 4 മാസത്തേയ്ക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: എസ്എഫ്‌ഐഒ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നാല് മാസത്തേയ്ക്ക് ഹൈക്കോടതി നീട്ടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾക്കുള്ള വിലക്കാണ് ഹൈക്കോടതി നാല് മാസത്തേക്ക് കൂടി തടഞ്ഞത്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച വിചാരണക്കോടതി നടപടി ചോദ്യം ചെയ്തായിരുന്നു സിഎംആർഎലിന്റെ ഹർജി. സിഎംആർഎലിന്റെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദമായ സത്യവാങ്മൂലം നൽകണം. കമ്പനി […]
Read more

‘വേടനെതിരെ ശശികല പറഞ്ഞ അസഭ്യവാക്ക് വളരെ മോശം, പിന്‍വലിക്കണം’: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികലയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍. വേടനെ അധിക്ഷേപിക്കാന്‍ ശശികല ഉപയോഗിച്ച വാക്ക് വളരെ മോശമാണെന്നും അത് പിന്‍വലിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ എന്ന് ശശികല ചിന്തിക്കണമെന്നും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘ആളുകള്‍ പരസ്പരം ചീത്ത വിളിച്ചും ആയുധമെടുത്തും തുടങ്ങിയാല്‍ ഈ ലോകത്ത് ആരും ബാക്കി […]
Read more

UDF ന് 2026ൽ ഉറപ്പുള്ള 55 മണ്ഡലങ്ങൾ ഇതാ…

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കുറ്റ്യാടി […]
Read more

റിപ്പോർട്ടർ വീഴും; സർജിക്കൽ സ്ട്രൈക്കുമായി ഏഷ്യാനെറ്റ്

മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. എന്നാൽ സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസ്‌ കാലാകാലങ്ങളായി പിന്തുടർന്ന ഒന്നാം സ്ഥാനം അട്ടിമറിയിലൂടെ നേടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ബാർക്ക് റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് റിപ്പോർട്ടർ ടിവി ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോർട്ടറിനെ വീഴ്ത്തുവാൻ സർജിക്കൽ സ്ട്രൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്. നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി […]
Read more

Recent News

Advertisement