സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 23, 2025

Year : 2026

17കാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി. കടമ്മനിട്ട സ്വദേശിനി ശാരികയെ അയൽവാസി സജിൽ കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും. 2017 ജൂലൈ 14 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വെച്ചാണ് ശാരികയെ പെട്രോള്‍ […]
Read more

ലൈവ് സ്ട്രീമിങ്ങിനിടെ ഇന്‍ഫ്ളുവന്‍സറായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്

സാവോ പോളോ: ലൈവ് സ്ട്രീമിങ്ങിനിടെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ യുവതിയെ ആണ്‍സുഹൃത്ത് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ബ്രസീലിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ ലൂണ ആംബ്രോസെവിഷ്യസ് അബ്രഹാഹോ(22)യെയാണ് ആണ്‍സുഹൃത്തായ അലക്സ് ഒലീവിറ ആക്രമിച്ചത്. സാമൂഹികമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ, ആയിരക്കണക്കിന് കാഴ്ചക്കാര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. . കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ലൂണയുടെ തലയിലും കൈയിലും കാലിലും പിന്‍ഭാഗത്തും ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ലൈവ് സ്ട്രീമിങ്ങില്‍ സംഭവം തത്സമയം കണ്ട കാഴ്ചക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര […]
Read more

മൂന്നര വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്. വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ […]
Read more

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി: ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. 2025 അവസാനത്തോടെ 1,500 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്സില്‍ 12,000 ജീവനക്കാരാണ് ഉള്ളത്. 2030 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട റോളുകളില്‍ കൂടുതല്‍ ആളുകളെ വേണ്ടിവരുമെന്ന് ഡോ. ബസ്തകി പറഞ്ഞു. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഈ വര്‍ഷം തുടക്കത്തില്‍ 1,685 ജീവനക്കാരെ കമ്പനി പുതിയതായി […]
Read more

‘നീ എന്ന് ചാകും? ഓഗസ്റ്റ് 9 നെന്ന് മറുപടി’; ടെലിഗ്രാം ചാറ്റ് വീണ്ടെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ. മലപ്പുറം സ്വദേശിയായ സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പോലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ തെളിവുകൾ ചാറ്റിൽ നിന്ന് ലഭിച്ചു. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. സുകാന്ത് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ […]
Read more

വിവാഹവാഗ്ദാനം നൽകി പീഡനം; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

ബെംഗളൂർ: വിവാഹ വാഗ്ദാനം നൽകി 33 കാരിയെ പീഡിപ്പിച്ച കേസിൽ കന്നഡ ഹാസ്യ താരം അറസ്റ്റിൽ. പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ നടി നൽകിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് അറസ്റ്റ് നടന്നത്. പൊലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം […]
Read more

ഒറ്റപ്പാലത്ത് തെരുവ് നായക്രമണം; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് തെരുവ് നായക്രമണം . പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായന്നൂർ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. റഷീദിന്റെ കയ്യിനും കാലിനും നെഞ്ചിലുമാണ് നായയുടെ കടിയേറ്റത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കൊളജിലേക്ക് മാറ്റി. മായന്നൂർ പാലത്തിന് മുകളിൽ പ്രഭാത സവാരിക്കിടെയായിരുന്നു നായ ആക്രമിച്ചത്. അതേസമയം നായയ്ക്ക് പേവിഷബാധയുണ്ടോ എന്നും സംശയം ഉണ്ട്.
Read more

ദേശീയപാത തകർച്ച: ‘ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ’ പ്രതികരിച്ചു സംവിധായകൻ ജൂഡ് ആന്റണി

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്. ‘ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ,’ എന്ന് ജൂഡ് ആന്റണി സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ […]
Read more

ഇടുക്കിയിൽ ക്യുആര്‍ കോഡ് തട്ടിപ്പ്; 11 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ സ്വകാര്യ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെളളൂക്കരവീട്ടില്‍ ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ടയറു കടയില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം അയക്കാൻ സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് നൽകിയത്. സാമ്പത്തിക വര്‍ഷാവസാനത്തെ […]
Read more

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണന്‍ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും സംഘടിപ്പിച്ചിരുന്നു. ‘ചാര്‍ളി’ എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്‌സല്‍ വില്ലേജ് എന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.