നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; ഒരാളുടെ നില ഗുരുതരം
തൃശ്ശൂര്‍: നിയന്ത്രണം വിട്ട സ്വകാര്യബസ്, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു സ്ത്രീകള്‍ക്ക് പരിക്ക്. തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡില്‍ ചൊവ്വൂരില്‍ ഇന്ന് ഉച്ചക്ക് 12- മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വൂര്‍ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരില്‍ പോവുകയായിരുന്ന അല്‍-അസ ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാര്‍ കുറെ ദൂരം […]
Read more

