സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 27, 2025

Year : 2026

വീടിനുമുന്നില്‍ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി( 87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണപ്പെട്ടത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന്, വീട്ടില്‍ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുത ലൈന്‍ കയ്യില്‍ […]
Read more

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്.
Read more

തേവലക്കര മിഥുന്‍റെ മരണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണം

തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആർക്കുമെതിരെ നടപടിക്ക് ശുപാർശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടൽ. റിപ്പോർട്ടിലെ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർ ആര് എന്നത് വ്യക്തമാക്കണമായിരുന്നുവെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയതെന്നും കെ […]
Read more

വാടാനപ്പള്ളിയിൽ കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ വെള്ളത്തിൽ

തൃശൂർ: വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. സിവാൾ റോഡും തകർന്നു. വീടിനുള്ളിൽ വെള്ളം കയറുകയും തകരുകയും ചെയ്തതോടെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ തിരമാലയിൽ വെള്ളം ആഞ്ഞടിച്ച് വീടുകളിലേക്ക് കയറുകയായിരുന്നു. കര തുരന്ന് തിര ആഞ്ഞടിച്ചതോടെയാണ് തെങ്ങുകൾ കടപുഴകിയത്. കടലോര മേഖലയിലെ വീടുകളിലും പറമ്പിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇനിയും കടലാക്രമണം ശക്തമായാൽ വീടുകൾ തകരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം […]
Read more

ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നിൽ ബൈക്ക് യാത്രക്കാരന്റെ പരാക്രമം; സംഭവം മലപ്പുറം താനൂരിൽ

മലപ്പുറം: താനൂരിൽ ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നിൽ ബൈക്ക് യാത്രക്കാരന്റെ പരാക്രമം. താനൂര്‍ ബിച്ച് റോഡിലെ ഉളള്യാൽ ഭാഗത്ത് വച്ചാണ് സംഭവം. ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാൽ വലിയ അപകടം തലനാഴിരാക്കാണ് ഒഴിവായത്. ബസിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസ്സിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകെയുള്ള സ്റ്റോപ്പിൽ വെച്ച് ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ബസിൽ നിന്നും ആളുകളെ […]
Read more

മൂന്നാറിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരി‌ഞ്ഞു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ അവശ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലാണ് പുല്‍മേട്ടില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജനിച്ച കാട്ടാന കുഞ്ഞായിരുന്നു ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആനകുട്ടിയെ നിരീക്ഷിക്കാന്‍ ആര്‍.ആര്‍.റ്റി സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനക്കുട്ടി നടക്കാതെ വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം […]
Read more

കനത്ത മഴ; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്. 2403 അടി ആണ് സംഭരണ ശേഷി. റൂൾ കർവ് പ്രകാരം 2379.5 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ഈ സമയത്ത് ഉള്ളതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ ഡാമിലുണ്ട്. സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് ഡാമുകൾ ബാണസുര സാഗർ (90.37%) ഷോളയാർ (98.1%) മാട്ടുപെട്ടി […]
Read more

മനുഷ്യക്കടത്ത് ആരോപണം; മലയാളി കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ആണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്യാസ്ത്രീകൾ. സെക്ഷൻ 143 ബിഎൻഎസ് (മനുഷ്യക്കടത്ത്) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. നാളെ […]
Read more

വമ്പൻ അണിയറക്കൊപ്പം ധ്യാനും ലുക്മാനും; ‘വള’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിൻ സംവിധാനം നിർവ്വഹിക്കുകയും ‘കഠിന കഠോരമീ അണ്ഡകടാഹം’,‘ഉണ്ട’, ‘പുഴു’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഹർഷദ് രചന നിർവഹിക്കുകയും ചെയ്ത പുതിയ ചിത്രം ‘വള’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാസ്യവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഒരുപാട് നിഗൂഢതകളും നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നും മലയാളത്തിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് നൂതനമായ ഒരനുഭവം നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും […]
Read more

ഹരിദ്വാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറുപേര്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ മുപ്പത്തഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. Content: Six people die in stampede at temple in Haridwar
Read more

Recent News

Advertisement