സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 9, 2025

Year : 2026

പൈതൽമലയിലേയ്ക്ക് കെഎസ്ആര്‍ടിസി ഉല്ലാസയാത്ര

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേയ്ക്ക് കെഎസ്ആര്‍ടിസി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10ന് രാവിലെ 5 മണിക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര തിരിക്കും. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ രാത്രി 11 മണിക്ക് എത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒരാൾക്ക് 730 രൂപയാണ് ചാര്‍ജ് (ബസ് ചാർജ് മാത്രം). ഓഗസ്റ്റ് 24നും സമാനമായ രീതിയിൽ പൈതൽമല യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് കോഴിക്കോട് […]
Read more

ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ജയിത്പൂരിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേര്‍ മരിക്കുകയായിരുന്നു. ജയിത്പൂരില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാകാം മതില്‍ ഇടിയാന്‍ […]
Read more

ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡോ ഹാരിസ് ഹസൻ വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും, ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാൻ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ കുളമാക്കി. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല മന്ത്രിയുടേതാണ്. ആരോഗ്യവകുപ്പ് […]
Read more

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും ക്രമക്കേട്. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത 16 ജോലികള്‍ ഈ വര്‍ഷം വീണ്ടും ഉള്‍പ്പെടുത്തിയെന്ന് ജില്ലാ ഓംബുഡ്‌സ്മാന്‍ കണ്ടെത്തല്‍. ജോലികള്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ റദ്ദാക്കിയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൊഴി നല്‍കി. ഇതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ചു . അതേ സമയം കഴിഞ്ഞ വര്‍ഷം ചെയ്ത അതേ ജോലികള്‍ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് ഓംബുഡ്‌സ് മാന്‍ നിര്‍ദ്ദേശിച്ചു. 220 തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ വേതനം തൊഴിലുറപ്പ് വിഭാഗം […]
Read more

നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി: മാര്‍ക്കറ്റിങ് ജീവനക്കാരന് പിഴയിട്ട് കോടതി

അബുദാബി: മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി.മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ 10,000 ദിര്‍ഹം നഷ്ടപരിഹാരം പരാതിക്കാരന് നല്‍കണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ് ചെലവുകളും മാര്‍ക്കറ്റിങ് ജീവനക്കാരന്‍ അടയ്ക്കണമെന്നും വിധിയില്‍ പറയുന്നു. രാത്രിയും പകലും മാര്‍ക്കറ്റിങ ജീവനക്കാരനില്‍ നിന്ന് നിരന്തരം കോള്‍ വന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കി. ഇതില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍ പ്രതി സത്യമാണെന്ന കണ്ടെത്തി […]
Read more

മയപ്പെട്ട് അമേരിക്ക; ഇന്ത്യ തന്ത്രപരമായ പങ്കാളിയായി തുടരും

വ്യാപാര തർക്കത്തിൽ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ , അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ്. ട്രംപ് പങ്കുവച്ചത്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയെന്നും ടോമി പിഗോട്ട് വ്യക്തമാക്കി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും […]
Read more

ചിക്കൻ പോക്സ്; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ച് ആതവനാട് ഗവണ്‍മെന്റ് ഹൈസ്കൂൾ

മലപ്പുറം: ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങള്‍ പാലിച്ച് പ്രവർത്തിക്കും. പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി. ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ: ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. […]
Read more

ആര്യ, സിബിൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല

ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഈ വർഷം ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യയുടെ സുഹൃത്തും നടിയും നർത്തകിയുമായ ശിൽപ ബാല. തന്റെ പുതിയ വ്ളോഗിലൂടെയാണ് ശിൽപ ആരാധകരോട് ഇത് സംബന്ധിച്ച വിശേഷങ്ങൾ പങ്കുവെച്ചത്. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിളായിട്ടുള്ള വളരെ കുറച്ചുപേർ മാത്രമെയുള്ളു. ആ കുറച്ചു പേരിൽ […]
Read more

കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, കൊല്ലം സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. വെള്ളിയാഴ്ച അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ് കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്, അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ ത‍ടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.
Read more

അടുത്ത ചിത്രത്തിന്‍റെ നിര്‍ണ്ണായക പ്രഖ്യാപനവുമായി രാജമൗലി

ഭാഷാഭേദമന്യെ ഇന്ത്യയിലെ സിനിമാപ്രേമികള്‍ മുഴുവന്‍ ഒരു സംവിധായകന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അത് എസ് എസ് രാജമൗലിയെക്കുറിച്ച് ആയിരിക്കും. കാരണം ബാഹുബലി സൃഷ്ടിച്ച സ്വാധീനം അത്രത്തോളമാണ്. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിന്‍റെ പണിപ്പുരയിലാണ് ഏറെ നാളായി അദ്ദേഹം. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണ്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുപോകാതെ രാജമൗലിയും സംഘവും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.