സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 28, 2025

Year : 2026

ബലാത്സംഗ ശ്രമം; യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍

മലപ്പുറം: ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ അറസ്റ്റ് ചെയ്തു. സുബൈർ ബാപ്പു ബതാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രതി സുബൈർ ബാപ്പു മുമ്പ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കൂരാട് സ്വദേശയാണ് സുബൈർ ബാപ്പു.
Read more

കാസർഗോഡ് ബസ് അപകടത്തിൽ 5 മരണം

കാസർഗോഡ്: കാസർഗോഡ് തലപ്പാടിയിൽ ബസ് അപകടത്തിൽ 5 മരണം. കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 4 കർണാടക സ്വദേശികളും തലപ്പാടി സ്വദേശിയായ ഒരാളുമാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Read more

വയനാട്ടിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും മഴ ശക്തമാകുന്നു. താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം കണ്ടെത്തി. വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകള്‍ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ […]
Read more

റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം; 4 പേർക്ക് പുതുജീവിതം സമ്മാനിച്ച് പോൾ പാണ്ഡ്യൻ യാത്രയായി

തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്ത് റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം, 67കാരൻ യാത്രയാകുന്നത് നാല് പേർക്ക് പുതുജീവനേകി. നാഗർകോവിൽ സ്വദേശിയായ എസ് പോൾ പാണ്ഡ്യൻറെ നാല് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികൾക്ക് ദാനം ചെയ്തത്. തയ്യൽ തൊഴിലാളിയായിരുന്ന പോൾ പാണ്ഡ്യൻ സൗത്ത് സൂരൻകൊടി സ്വദേശിയാണ്. പാണ്ഡ്യന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളും ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഓഗസ്റ്റ് 20നാണ് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് പോൾ പാണ്ഡ്യനെ എതിരെ വന്ന വാഹനം ഇടിച്ചത്. […]
Read more

പാക് ഭീകരവാദികള്‍ നുഴഞ്ഞുകയറിയെന്ന് വിവരം; ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

പട്‌ന: പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യ വിവര൦. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ […]
Read more

കൊച്ചിയിൽ മകനെയും വളര്‍ത്തുനായകളെയും വാടക വീട്ടിലാക്കി നാടുവിട്ട് യുവാവ്

കൊച്ചി: കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായകളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂര്‍ അയ്യംപിളളിച്ചിറ റോഡിലാണ് സംഭവം. സുധീഷ് എസ് കുമാര്‍ എന്നയാളാണ് മകനെ നായകള്‍ക്കൊപ്പം വീട്ടിലാക്കി നാടുവിട്ടത്. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ കുട്ടിയെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം മാറ്റി. മൂന്നുദിവസമായി വെളളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നായകളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. […]
Read more

ലോകത്തിലെ ആദ്യ ആഗോള ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ട് വിന്‍സോ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവേദനാത്മക വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ, 15 ഭാഷകളിലായി ഇ-സ്പോര്‍ട്സിലും സോഷ്യല്‍ ഫോര്‍മാറ്റുകളിലുമായി 100ലധികം മത്സര ഗെയിമുകള്‍ ഉള്‍പ്പെടുന്ന ലോകത്തെ ആദ്യ ആഗോള മത്സരമായ വിന്‍സോ ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു. 250 ദശലക്ഷം ഉപയോക്താക്കളുള്ള ശക്തമായ ആവാസവ്യവസ്ഥയും മൈക്രോഡ്രാമ സ്രഷ്ടാക്കള്‍ക്ക് അന്താരാഷ്ട്ര വേദിയും ആഗോള പ്രേക്ഷകരും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമാണ് വിന്‍സോ. വിജയികള്‍ക്ക് പ്രൊഡക്ഷന്‍ ഡീലുകളും പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതിനുള്ള 100% സ്പോണ്‍സര്‍ഷിപ്പും ലഭിക്കും. കൂടാതെ കമ്പനിയുടെ […]
Read more

മെട്രോ രണ്ടാം ഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനിടയില്‍ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള 281 ആം നമ്പര്‍ തൂണിലാണ് ആദ്യ പിയര്‍ ക്യാപ് സ്ഥാപിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും […]
Read more

പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന് രഹസ്യവിവരം

പട്‌ന: പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബീഹാറിൽ സംസ്ഥാന വ്യാപക ജാഗ്രത നിർദേശം. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ […]
Read more

ഷാഫി പറമ്പിലിനെ തട‍ഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി തർക്കം ഉണ്ടായി. […]
Read more

Recent News

Advertisement