സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 23, 2025

Year : 2026

ദേശീയ ചലച്ചിത്ര പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി; മലയാളത്തിന് 5 അവാർഡുകൾ

ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. […]
Read more

ജിഎസ്ടി നിരക്ക് വ്യത്യാസം: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളുടെ വിലകുറഞ്ഞു

ഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ കാരണം വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളുടെ എക്‌സ്-ഷോറൂം വിലകള്‍ കമ്പനി പരിഷ്‌കരിച്ചു . പുതുക്കിയ നികുതി ഘടനയുടെ മുഴുവന്‍ ആനുകൂല്യവും കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറി. ഇത് രാജ്യത്തുടനീളമുള്ള പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയെ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റി. വെസ്പ ശ്രേണിയിലെ എല്ലാ വകഭേദങ്ങളിലും കമ്പനി കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ വെസ്പ ZX ന്റെ വില ഇപ്പോള്‍ 1,20,488 രൂപയില്‍ നിന്ന് 1,10,230 രൂപ ആയി കുറഞ്ഞു. വെസ്പ 125ന് ഇപ്പോള്‍ 1,22,427 […]
Read more

ലോക ചാപ്റ്റർ രണ്ടിൽ ഉണ്ടാവുമോ? മറുപടിയുമായി അഹാന

രാജീവ് രവി ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്എത്തിയ അഭിനേത്രിയാണ് അഹാന കൃഷ്ണ. സാങ്കേതിക മികവ് കൊണ്ടും ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച മുന്നേറുന്ന അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന ലോക ചാപ്റ്റർ-1 ചന്ദ്രയിൽ അഹാന കൃഷ്‌ണയുടെ കാമിയോ അടുത്ത ചാപ്റ്ററിലേക്കുള്ള പരിചയപ്പെടുത്തലാവുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോളിതാ ലോകയിലെ കഥാപാത്രത്തെ കുറിച്ച് തമാശരൂപേണ മറുപടി പറഞ്ഞിരിക്കുകയാണ് അഹാന. ‘ലോകയിൽ ഒരു ഗംഭീര റോൾ ചെയ്തല്ലോ?’ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ‘ഗംഭീരമോ’ യെന്ന […]
Read more

നിവിന്‍ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെര്‍ പുറത്ത്

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ വമ്പന്‍ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂര്‍ ആസ്ഥാനമായുള്ള റെഡ്‌ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോര്‍ത്ത് നടന്‍ നിവിന്‍ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തില്‍ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്‌കര്‍ 3, ദി ക്രൂഡ്‌സ്, ട്രോള്‍സ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളില്‍ പ്രവര്‍ത്തിച്ച രാജേഷ് പി. കെ […]
Read more

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിയ കേസ്: നാലാം പ്രതി പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് ആണ് പൊലീസ് പിടിയിലായത്. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം […]
Read more

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ […]
Read more

തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

ഹരിപ്പാട്: വയോധികയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്ക്. കണ്ടല്ലൂർ പുതിയവിള ഓണമ്പള്ളി ജംഗ്ഷന് സമീപം ചാലുംമാട്ടേൽ ചിറയിൽ ഓമനയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിന്റെ അടുക്കള വാതിലിനു സമീപം ഫോൺ ചെയ്തുകൊണ്ടു നിന്ന ഓമനയെ ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈത്തണ്ടയ്ക്കും വിരലുകൾക്കും കാലിനും കടിയേറ്റു. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഓമനയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പും പ്രാഥമിക ചികിത്സയും നൽകി. പിന്നീട്, ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം […]
Read more

സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: മംഗൽപാടി ജിബി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റസ്,കായിക മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശിയായ ഇൻസാഫ് അലിയുടെ മകനാണ് ഹസൻ റസ്. ഇന്ന് രാവിലെ നടന്ന കായികമത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
Read more

നിറവയറിൽ കത്രീനയെ ചേർത്ത് പിടിച്ച വിക്കി; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സസ്പെൻസിനൊടുവിൽ കത്രീനയുടെ നിറവയർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിറയവറുമായി നിൽക്കുന്ന കത്രീനയുടെ വയറിൽ കൈചേർത്തുപിടിച്ചു നിൽക്കുന്ന വിക്കിയാണ് ചിത്രത്തിലുള്ളത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന […]
Read more

ലാഭത്തിന്റെ പെരുമഴയുമായി ആമസോൺ: റെഡ്‍മി, ഷവോമി സ്‍മാർട്ട്‌ഫോണുകൾ വിലക്കുറവിൽ

ന്യൂഡൽഹി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഒന്നിലധികം വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍ ഡീലുകൾ. ഏറ്റവും പുതിയ ഫെസ്റ്റിവൽ സെയിൽ ഷവോമി, റെഡ്‌മി ഹാൻഡ്‌സെറ്റുകള്‍ക്ക് ചില മികച്ച കിഴിവുകൾ നൽകുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത മികച്ച റെഡ്‌മി, ഷവോമി മൊബൈൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളും കിഴിവുകളും ലഭ്യമാണ്. വിൽപ്പന കാലയളവിൽ എസ്‌ബി‌ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് […]
Read more

Recent News

Advertisement