സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 28, 2025

Year : 2026

‘വിജയ് നഷ്ടപരിഹാരം നൽകും, സ്ത്രീകളും കുട്ടികളും വരരുതെന്ന് നേരത്തെ പറഞ്ഞിരുന്നു’: ടിവികെ നേതാക്കൾ

ചെന്നൈ: കരൂരിൽ നടനും തമിഴകം വെറ്റ്രി കഴകം (ടിവികെ) നേതാവുമായ വിജയ് നേതൃത്വം വഹിച്ച രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ ഉണ്ടായ ഭീകരമായ തിരക്കിലും അതിനിടെ സംഭവിച്ച അനർഘളത്തിലുമാണ് സംസ്ഥാനത്ത് വലിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. റാലിക്ക് മതിയായ സുരക്ഷ ഒരുക്കാനാകാത്തതിൽ പ്രതിഷേധിച്ച് ടിവികെ നേതാക്കൾ പോലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. സ്ത്രീകളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തിരിക്കരുതെന്ന് വിജയ് മുൻകൂട്ടി നിർദേശിച്ചിരുന്നുവെന്നും പാർട്ടി ജില്ലാ സെക്രട്ടറി വിഗ്‌നേഷ് വ്യക്തമാക്കി. “10,000 പേർക്ക് സൗകര്യമുള്ള റാലിയിലേക്ക് ഒരുലക്ഷത്തോളം ആളുകൾ എത്തി. എന്നാൽ […]
Read more

ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്ക്; പരിഹാരം കാണുമെന്ന് പൊലീസ്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ എല്ലാം ഒഴിഞ്ഞു കിടന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം […]
Read more

സ്‌കൂളുകളിലെ പാമ്പുകടി തടയാന്‍ ഹൈക്കോടതി, ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊച്ചി: പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ 2 മാസത്തിനുള്ളില്‍ ചെയ്യണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ നിര്‍ദേശം. സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. വയനാട് […]
Read more

തെന്നിന്ത്യൻ സിനിമയിൽ വിസ്മയമൊരുക്കാൻ പാ രഞ്ജിത്ത്; ‘വേട്ടുവം’ അപ്‌ഡേറ്റ് പുറത്ത്

‘തങ്കലാൻ’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടുവം അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആര്യ, ശോഭിത ധൂലിപാല, ദിനേശ്, ഷബീർ കല്ലറയ്ക്കൽ, കലൈയരസൻ, മിം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ് തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദിനേശിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറായാണ്ചിത്രമൊരുങ്ങുന്നത്. സന്തോഷ് നാരായണൻ, […]
Read more

വോട്ടർപട്ടികയിൽ സെപ്തംബർ 29 മുതൽ വീണ്ടും പേരു ചേർക്കാം

തിരുവനന്തപുരം: ഡിസംബർ മാസം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കപ്പെടും എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 2-ന് പുതുക്കിയ വോട്ടർ പട്ടികയെ ആധാരമാക്കി തയ്യാറാക്കിയ കരട് പട്ടികയിൽ മൊത്തം 2,83,12,458 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് ഉള്ളത്. കൂടാതെ […]
Read more

വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് ബാധകമാകുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇടിമിന്നലോടും ശക്തമായ കാറ്റോടുമുള്ള മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ ആൻഡമാൻ കടലിൽ നാളെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി […]
Read more

തമിഴ്‌നാടിൻ്റെ രക്ഷകനായി വന്നു, കരൂരിൽ നിന്ന് രക്ഷയില്ലാതെ കടന്ന് വിജയ്

കരൂർ: തമിഴ്നാട് ഭരണം 2026ൽ പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ നടനാണ് വിജയ്. ടിവികെ കരൂർ റാലി ദുരന്തത്തിന് പിന്നാലെ വൻ നിയമക്കുരുക്കിലേക്കാണ് വിജയ് വീഴുന്നത്. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്. അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ […]
Read more

‘ഹൃദയം തകർന്നിരിക്കുന്നു,വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദന’: പ്രതികരിച്ച് വിജയ്

ചെന്നെെ: ടി​വി​കെ റാലിക്കിടെ നടന്ന ദുരന്തത്തിൽ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. ഹൃദയം തകർന്നിരിക്കുകയാണെന്നും വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നുമാണ് നടൻ പ്രതികരിച്ചത്. ടിവികെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലായിരുന്നു പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഇത് എഴുതുന്നത്. കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’- വിജയ് കുറിച്ചു. അതേസമയം, വി​ജ​യ്‌യു​ടെ റാലിയിൽ […]
Read more

Recent News

Advertisement