സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 6, 2025

Year : 2026

എം എ യൂസഫലിയെ പിന്തള്ളി ഒന്നാമതെത്തിയ കേരളത്തിലെ ധനികൻ ആര്?

കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്. ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് ജോയ് ആലുക്കാസ് ഈ നേട്ടം സ്വന്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയെ പിന്തള്ളിയാണ് മലയാളി ശതകോടീശ്വരന്‍മാരുടെ 10 പേരുടെ പട്ടികയില്‍ ജോയ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന് 6.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് (അതായത് ഏകദേശം 59,45,000 കോടി രൂപ) ഉള്ളത്.2024ല്‍ 4.4 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം […]
Read more

സരിന്‍റെ പരാമർശത്തിനെതിരെ പി.കെ. ഫിറോസ്

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ പി. സരിൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഐ.യു.എം.എൽ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. സരിൻ മുസ്ലിം സമൂഹത്തെയും മലപ്പുറത്തെയും അവഹേളിച്ചുവെന്നാരോപിച്ച ഫിറോസ്, “ഇത്തരം പ്രസ്താവനകൾക്ക് ലൈസൻസ് കൊടുത്തത് ആരാണ്?” എന്ന ചോദ്യവും ഉന്നയിച്ചു. സിപിഎമ്മിന്റെ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് സരിന്റെ പ്രസ്താവനകൾ ഉയർന്നതെന്നും, ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഎം നിശ്ചയദാർഢ്യത്തോടെ നടത്തിയ ഇടപെടലിന്റെ ഭാഗമാണിതെന്നും. “അങ്ങനെയല്ലെങ്കിൽ സിപിഎം ഇതിനെ തുറന്നുപറഞ്ഞ് തള്ളുകയോ?” എന്നും ഫിറോസ് ആരോപിച്ചു അതേസമയം, പാലക്കാട് യുഡിഎഫ് […]
Read more

25 കോടിയുടെ ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ; ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ (BR-93) ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ ആലപ്പുഴ സ്വദേശി ശരത് എസ്. നായർക്കാണ് നേടിയത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത്, നെട്ടൂരിലെ ഒരു പെയിന്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. അവിടത്തുള്ള നിപ്പോൺ പെയിന്റ് ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന ശരത്ത്, നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷ് വഴിയാണ് ടിക്കറ്റ് വാങ്ങിയത്. “ആദ്യമായി ഓണം ബമ്പർ എടുക്കുകയാണ്. ഫലം വന്നപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. വീട്ടിലെത്തിയ […]
Read more

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമം നടന്നു. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞു പൊലീസിന് കൈമാറി. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനോടു മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ തുടർന്ന് കോടതിമുറിയിൽ […]
Read more

ഡാര്‍ജിലിങ് പ്രളയം ; മരണം 23 ആയി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികളാണ്.ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഒറ്റപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും (NDRF) പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി ജില്ലാ ഭരണകൂടങ്ങളും ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, സര്‍സാലി, ജസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധര്‍ ഗാവ് (മെച്ചി), മിരിക് തടാക പ്രദേശം, ജല്‍പായ്ഗുരി ജില്ലയിലെ നാഗരകത […]
Read more

പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാഗിണി രമണൻ ‘ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ഇ. കുഞ്ഞുമോൻ, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. രാജി മോൾ, […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിയെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനോടകം രോഗ ബാധിതരുടെ എണ്ണം ആശുപത്രിയിൽ രണ്ട് ആയി ഉയർന്നു. അമീബിക് മസ്തിഷ്ക ജ്വരം, അഥവാ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്, നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവ പോലുള്ള ഏകകോശ അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അതീവ ഗുരുതരമായ അണുബാധയാണ്. പ്രധാനമായും നെഗ്ലേറിയ ഫൗലേറിയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസിന് കാരണക്കാരൻ. അമീബകൾ സാധാരണയായി മലിനമായ ചൂടുവെള്ളത്തിൽ കണ്ടുവരുന്നു. ഈ വെള്ളം […]
Read more

ബീഹാർ തിരഞ്ഞെടുപ്പ് തിയതി ഇന്നറിയാം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം വൈകിട്ട്

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് വൈകിട്ട് അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. 243 അംഗ നിയമസഭയുടെ കാലാവധി നവംബർ മാസത്തിൽ അവസാനിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നവംബർ 22ന് മുമ്പായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചിരുന്നു.വോട്ടെടുപ്പ് എത്ര ഘട്ടങ്ങളിലായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. പ്രതിപക്ഷം രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളപ്പോൾ, ബിജെപിയും എൻഡിഎയും ഒരേ ഘട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. […]
Read more

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ജോസഫ് വേലുച്ചാമി (62) ആണ്കൊല്ലപ്പെട്ടത് . രാവിലെ ഏലത്തോട്ടിൽ കൃഷി ചെയ്യുന്നതിനിടെയാണ് കാട്ടാന അദ്ദേഹത്തെ ആക്രമിച്ചത്. പിന്നീട് കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിൽ ജോസഫിനെ കണ്ടെത്തുകയായിരുന്നു
Read more

Recent News

Advertisement