സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 7, 2025

Year : 2026

ഹരിയാനയില്‍ ഐപിഎസ് ഓഫീസറെ വീട്ടില്‍ മരിച്ച നിലയില്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍. ചണ്ഡീഗഡിലെ സെക്ടര്‍ 11 ലെ 116-ാം നമ്പര്‍ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്’- ചണ്ഡിഗഡ് സീനിയര്‍ പൊലീസ് […]
Read more

‌മോഹൻലാലിന് കരസേനയുടെ ആദരവ്

ന്യൂഡൽഹി: പ്രശസ്ത നടനും ടെറിറ്റോറിയൽ ആർമിയിലെ ഹോണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ, ഡൽഹിയിലെത്തി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ദാദാസാഹേബ് ഫാൽകെ പുരസ്കാരം നേടിയതിന് സൈന്യം മോഹൻലാലിന് ആദരവും അഭിവാദ്യവും നൽകുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോഹൻലാൽ, “ഇത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നു ആണ്,” എന്നായിരുന്നു പ്രതികരിച്ചത്. പതിനാറ് വർഷമായി ടെറിറ്റോറിയൽ ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സൈന്യത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതിനായുള്ള പദ്ധതികളിലായിരുന്നു ചര്‍ച്ചകൾ. “ടെറിറ്റോറിയൽ […]
Read more

സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷിക്കണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതികൂല സാഹചര്യത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിന്റെയും ബോർഡിന്റെയും പങ്ക് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും ഗൗരവമായി ബാധിച്ച സംഭവമാണിത്. സിബിഐ അന്വേഷണം നടക്കണമെന്നും, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കുമോ എന്നതിൽ സംശയമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനാന്തര ബന്ധം ഉണ്ടാകാമെന്ന ആശങ്കയും ഉണ്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്‍റെ മേഖല ജാഥകൾ ഈ മാസം 18ന് പന്തളത്തിൽ സംഗമിക്കും. […]
Read more

വീണ്ടും കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രം കുറിച്ചു. 2025 ഒക്ടോബർ 6-ന് കെഎസ്ആർടിസി സ്വന്തമാക്കിയ 9.41 കോടി രൂപയുടെ ടിക്കറ്റ് കളക്ഷൻ, കോർപ്പറേഷൻ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതിന് മുൻപായി, 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് 10.19 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം. ഓപ്പറേറ്റിംഗ് റവന്യുവിൽ ഈ തുടർച്ചയായ നേട്ടങ്ങൾക്ക്, ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും […]
Read more

‘ശബരിമലയിൽ നടന്നത് കളവും വില്പനയും’: വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദം ചൂടുപിടിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ശബരിമലയിൽ നിന്നുള്ള ദ്വാരപാലക ശില്പം ഉയർന്ന വിലയ്ക്ക് വിറ്റതായി ഹൈക്കോടതി കണ്ടെത്തിയതായി വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഇത് കടുത്ത മതവഞ്ചനയാണെന്നും വിശ്വാസികളുടെ വികാരവുമായി പൊങ്കാല കളിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. “ശബരിമലയിൽ ധാർമ്മികമായി ഒരു കള്ളവും വില്പനയുമാണ് നടന്നത്,” എന്നാണ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. “ശബരിമലയിലെ ദ്വാരപാലക ശില്പം ഇന്ന് ഏത് സംസ്ഥാനത്തിലെ […]
Read more

പുന്നമട കായലിൽ ഹൗസ്ബോട്ടി തർക്കം; വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിലെ തർക്കത്തിൽ ഒരു വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശിയായ 48 കാരനായ സുൽത്താൻ ആണ് മരിച്ചത്. സംഭവം രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിന്റെ വടക്കുവശത്തെ “കാലിപ്സ്” ഹൗസ് ബോട്ടിൽ നടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൗസ് ബോട്ടിലെ ടേബിളിന്‍റെ ഗ്ലാസ്സ് പൊട്ടിയതുമായ ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു . ഹൗസ് ബോട്ടിൽ ചെന്നൈയിൽ നിന്നുള്ള ഏകദേശം 30 വിനോദസഞ്ചാരികളുണ്ടായിരുന്നു.
Read more

കരുവന്നൂര്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ചു പ്രതിഷേധം

തൃശൂർ: പൊറത്തിശ്ശേരി ശാഖയിലെ കൗണ്ടറിലേക്ക് പെട്രോള്‍ ഒഴിച്ച് നിക്ഷേപകൻറെ പ്രതിക്ഷേധം. കൂത്തുപാലക്കല്‍ സ്വദേശി സുരേഷ് എന്ന നിക്ഷേപകനാണ് തനിക്ക് ബാങ്കിൽ നിന്ന് തുക ലഭിക്കാത്തതില്‍ ഈ നടപടിയെടുത്തത്. സുരേഷിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ചെറിയ തുക കിട്ടാനായി കഴിഞ്ഞ സെപ്റ്റംബർ 19ന് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതിന് പ്രതികാരമായ നടപടി നടന്നില്ല. ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണമെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഹെഡ് ഓഫീസിൽ നിന്ന് തുക പാസ്സായിട്ടില്ലെന്ന് ജീവനക്കാർ മറുപടി നല്‍കിയത്. ഇതിനൊടുവിലാണ് സുരേഷ് പെട്രോള്‍ കൊണ്ടുവന്ന് കൗണ്ടറിലേക്ക് ഒഴിച്ചതെന്ന് […]
Read more

മെസ്സി വരവിന് സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: നവംബര്‍ മാസത്തിൽ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റ പണികൾ ഉടൻ പൂര്‍ത്തിയാക്കും, കര്‍ശന സുരക്ഷ സംവിധാനങ്ങൾ ഒരുക്കും എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. ഫാൻ മീറ്റ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും പാർക്കിംഗ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ ക്രമീകരണങ്ങളും […]
Read more

വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ദേശീയ പാതകളിൽ ക്യുആർ കോഡ് സൈൻബോര്‍ഡുകൾ വരുന്നു

ന്യൂഡൽഹി: യാത്രാസൗകര്യം ഉറപ്പാക്കി എൻഎച്ച്‌എഐയുടെ പുതിയ സംരംഭം ദേശീയപാതയിലുടനീളം യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുതാര്യമായും സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ഉറപ്പാക്കുന്നതിനായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ക്യുആർ കോഡ് സജ്ജമായ പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. പ്രധാന ടോൾ പ്ലാസുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹൈവേ തുടക്ക-അവസാന ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെടുക. യാത്രക്കാർക്ക് തൽക്ഷണമായി ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നതും, ഹൈവേ മാനേജുമെന്റിൽ കൂടുതൽ സുതാര്യത നേടുന്നതിനും വേണ്ടിയാണ് പദ്ധതി. […]
Read more

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ഭോപ്പാൽ: ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾക്കാണ് ഇതുവരെ മരിച്ചത്. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ മധ്യപ്രദേശ് ഉത്തരപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക […]
Read more

Recent News

Advertisement