സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 21, 2025

Year : 2026

പാലക്കാട് ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസന്‍റെ മകനാണ് ദീപക്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.
Read more

സൗദിയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ‘ലാൻഡ് ബ്രിഡ്ജ്’ റെയിൽ പദ്ധതി

റിയാദ്: സൗദിയിലെ പ്രധാന നഗരങ്ങളെ അത്യാധുനിക റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവും യാത്രയും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏഴ് ബില്യൺ ഡോളറിന്റെ ‘ലാൻഡ് ബ്രിഡ്ജ്’ പദ്ധതി നടപ്പിലാക്കാൻ പോകുന്നു. റിയാദിനും ജിദ്ദയ്ക്കും ഇടയിൽ ഏകദേശം 900 കിലോമീറ്റർ നീളുന്ന റെയിൽവേ ലൈനിലൂടെ ബസ് യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് ട്രെയിനിൽ നാല് മണിക്കൂറിൽ താഴെയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ‘ലാൻഡ് ബ്രിഡ്ജ്’ ജിദ്ദയെ റിയാദ് വഴി ദമ്മാമിനെ ഏകദേശം 1,500 കിലോമീറ്റർ റെയിൽ‌വേ […]
Read more

പാളയം മാർക്കറ്റ് മാറ്റം; മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെ സംഘർഷം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി […]
Read more

കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് മനസ്സുതുറന്ന് ദിയ കൃഷ്ണ

മലയാളികൾക്ക് സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇവരുടെ യൂട്യൂബ് ചാനലുകൾക്കും പ്രായഭേദമന്യേ ആരാധകരേറെയാണ്. തന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്ത മകളും നടിയും ഇൻഫ്ളുവൻസറുമൊക്കെയായ അഹാന ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളും വൈകാതെ തന്നെ സോഷ്യലിടങ്ങളിൽ വൈറലായി. ”വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ച് വീണപ്പോൾ […]
Read more

പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്‌നാടും

ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്. അധ്യാപകരുടെ […]
Read more

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചു മൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു, മംഗലത്ത് പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

സ്വർണവില യിൽ കുതിപ്പ്; പവന് 1,520 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില മുന്നോട്ട് പോകുമെന്ന് തോന്നുന്ന ഘട്ടത്തിലാണ് ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന […]
Read more

ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്‌ഐടി; കോടതി നടപടികൾ ഇന്ന് മുതൽ അടച്ചിട്ട മുറിയിൽ

തിരുവനന്തപുരം: ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് വ്യക്തമാക്കി എസ്‌ഐടി. കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്ന് ഹൈക്കോടതിയിൽ ഇന്ന് നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്‌ഐടി അറിയിക്കും. പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌‌ഐടി കോടതിയെ അറിയിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്നുമുതൽ ഹൈക്കോടതി നടപടികൾ അടച്ചിട്ട മുറിയിലായിരിക്കും നടക്കുക. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്‌ട്രാർ ഉത്തരവിറക്കി. അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് […]
Read more

പാളയത്ത് വൻസംഘർഷം; മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെയാണ് തൊഴിലാളികളുടെ പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും വാൻ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി മുന്നോട്ട് […]
Read more

റോഡില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് മാറ്റിയില്ല, മീന്‍ ലോറി ഇടിച്ച് കയറി അപകടം

തിരുവനന്തപുരം: തലസ്ഥാനത്ത് പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് പതിവായി പാര്‍ക്ക് ചെയ്യുന്നത്. ഈ ആംബുലന്‍സ് റോഡില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലതവണ പരാതിയുയർന്നെങ്കിലും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ […]
Read more

Recent News

Advertisement