സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 22, 2025

Year : 2026

എം.വി. ഗോവിന്ദന് കത്ത് അയച്ചെന്നാരോപണം: കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു.

പാലക്കാട്: കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ കടയിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു. സംഭവം പെരിങ്ങോട്ടുകുർശ്ശിയിലാണ് നടന്നത്. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത് . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ശക്തമായി. സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. […]
Read more

മലപ്പുറത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.
Read more

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാത്രിയാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഖനനം ഉൾപ്പെടെ അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ […]
Read more

ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചു; രേഖകൾ കണ്ടെത്തിയെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്നും എസ്ഐടി ഹെെക്കോടതിയെ അറിയിച്ചു. 2019ൽ സ്വർണ പാളികളും കട്ടിളയും കെെമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിർണായക രേഖകൾ കിട്ടിയത്. രേഖകൾ കെെമാറുന്നതിൽ ബോർഡിന് വെെമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകൾ കെെമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കി. അതേസമയം, 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ […]
Read more

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിലേക്ക്

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനത്തിനായി എത്തും. രാവിലെ 7.30ഓടെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട രാഷ്ട്രപതി, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് തിരിച്ചു.അവിടെ നിന്ന് റോഡ് മാർഗം പമ്പയിലേക്കാണ് യാത്ര. പമ്പയിൽ ഇരുമുടിക്കെട്ട് നിറച്ചശേഷം, പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് പോകും. സുരക്ഷിതത്വത്തിനായി ഗൂർഖാ ഫോഴ്‌സ് വാഹനങ്ങളാണ് സന്നിധാനത്തേക്ക് നീങ്ങുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാവിലെ 11.50ഓടെ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠർ മഹേഷ് മോഹനർ പൂർണകുംഭം […]
Read more

ആരാധകർക്ക് ദീപാവലി സർപ്രെെസ്; മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ദീപികയും രൺവീറും

ദീപാവലിയോടനുബന്ധിച്ച് ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ മകൾ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ താരങ്ങൾ വെളിപ്പെടുത്തി . ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ ദുവ പദുകോൺ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഷോഘങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാൾ കുഞ്ഞിന്റെ മുഖം […]
Read more

Recent News

Advertisement