ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; റബീഉൽ ആഖിറിൽ എത്തിയത് 1.17 കോടിയിലേറെ പേർ
ജിദ്ദ: വിശുദ്ധ നഗരങ്ങളിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ ഹിജ്‌റ മാസമായ റബീഉൽ ആഖിറിൽ 1.17 കോടിയിലധികം തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തീർഥാടകർക്കായി ഒരുക്കിയ ആധുനിക സൗകര്യങ്ങളും മികച്ച സേവനങ്ങളും ഈ റെക്കോർഡ് വർധനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങൾ വഴി വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കിയതായി മന്ത്രാലയം പറഞ്ഞു. ഹറമുകളിലേക്കുള്ള […]
Read more

