സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 10, 2025

Year : 2026

സൗദിയും ഇന്ത്യയും ഹജ്ജ് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ […]
Read more

ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പുണെ: ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുണെയിലെ ശിവാനെ ഏരിയയില്‍ താമസിച്ചിരുന്ന സമീര്‍ ജാദവ് (42) ആണ് ഭാര്യയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ അഞ്ജലി സമീര്‍ ജാദവിനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിന്റെ സംശയം തന്റെ നേര്‍ക്ക് തിരിയാതിരിക്കാന്‍ സമീര്‍ നടത്തിയ അഭിനയമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. https://www.youtube.com/watch?v=GrteVXdgG3k 38-കാരിയായ അഞ്ജലിയുടെ മരണത്തിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി സമീര്‍ നിരാശ അഭിനയിച്ച് ആവര്‍ത്തിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മാത്രമല്ല ഭാര്യക്ക് […]
Read more

സ്പേസ് വുഡ് ഭാവി വികസനത്തിനായി 300 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുന്‍നിര മോഡുലാര്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ സ്പേസ് വുഡ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എ91 പാര്‍ട്ട്ണേഴ്സില്‍ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, വിപുലീകരണം, ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഈ നിക്ഷേപം എ91 പാര്‍ട്ട്ണേഴ്സിന് സ്പേസ്വുഡിലെ നിര്‍ണായകമായ ന്യൂനപക്ഷ ഓഹരികള്‍ ലഭ്യമാക്കും. എ91 പാര്‍ട്ട്ണേഴ്സ് തങ്ങളുടെ ബോര്‍ഡിലെത്തുന്നതില്‍ ആവേശഭരിതരാണെന്നും നിക്ഷേപം എന്നതിലുപരിയായി കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിലെ ആഴത്തിലെ അനുഭവ സമ്പത്തു കൂടിയാണ് അവര്‍ ലഭ്യമാക്കുന്നതെന്നും സ്പേസ് വുഡ് സഹ സ്ഥാപകനും […]
Read more

ട്രംപിന്റെ കോംപാക്റ്റ് വിവാദം; യു.എസ് സർവകലാശാലകളിൽ പ്രധിഷേധം

തൊട്ടതെല്ലാം പൊളളുന്ന അവസ്ഥയാണ് നിലവിലെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്. ഏറ്റവും വലിയ പൊല്ലാപ്പ് പുതതായി കൊണ്ടുവന്ന വിദ്യാ​ഭ്യാസ പരിഷ്കരണമായ കോംപാക്റ്റ് ആണ്. ‘കോംപാക്റ്റ്’ എന്ന ഓമനപ്പേരിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരം, അമേരിക്കൻ സർവ്വകലാശാലകളെ അക്ഷരാർത്ഥത്തിൽ ഒരു അഗ്നിപർവ്വതമാക്കി മാറ്റിയിരിക്കുകയാണ്. നൂറിലധികം കാമ്പസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്മാവിനെ പണത്തിനും രാഷ്ട്രീയത്തിനും വിൽക്കുന്ന ഈ ‘കരാറി’നെതിരെ “സ്റ്റുഡന്റ്സ് റൈസ് അപ്പ്” എന്ന പേരിൽ അണിനിരന്ന ആയിരക്കണക്കിന് പേർ […]
Read more

ബളാലിലെ നിർധന കുടുംബത്തിന് പിഴ ചുമത്തിയ സംഭവം; സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കാസർകോട്: കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ കോൺഗ്രസ് രംഗത്ത്. പാവപ്പെട്ടവരോട് വകുപ്പ് കാണിച്ച നീതികേടിനെയാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ശക്തമായി വിമർശിച്ചത്. പിഴ പൂർണമായും ഒഴിവാക്കണമെന്നും, അത് സംഭവിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി തന്നെ തങ്കമണിക്കായി 50,000 രൂപ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പേണ്ട ഉദ്യോഗസ്ഥർ ക്രൂരതയോടെ പെരുമാറുകയാണ്,” എന്ന് രാജു കട്ടക്കയം ആരോപിച്ചു. ഗോവിന്ദൻ–തങ്കമണി ദമ്പതികളോടാണ് […]
Read more

സംസഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; പവന് 880 രൂപ കൂടി

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും ഗ്രാമിന് 110 രൂപ കൂടി 11,295 രൂപയും വർധിച്ചു. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ സ്വർണവില മാ​റ്റമില്ലാതെ തുടരുകയായിരുന്നു. ഈ ദിവസങ്ങളിൽ പവന് 89,480 രൂപയും ഗ്രാമിന് 11,185 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. […]
Read more

വാർഡിൽ മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല; ആർ ശ്രീലേഖ

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച് തിരുവന്തപുരത്ത് ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഒരു വാർഡിൽ മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ആർ ശ്രീലേഖ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പാർട്ടിയുടെ സംസ്ഥാനത്തെ ഉപാധ്യക്ഷ എന്ന പദവിയാണ് നിലവിൽ തന്നെ ഏൽപ്പിച്ചിരുന്നത് എന്നാൽ സ്ഥാനാർഥിത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി പിടിച്ചെടുക്കും. മത്സരിക്കാൻ പോകുന്ന ശാസ്തമംഗലം വാർഡിൽ നല്ല സാഹചര്യമാണ് നിലവിൽ ഉള്ളത്. താൻ ജനിച്ചു വളർന്ന നാടാണെന്നും […]
Read more

ഡാഗെസ്താനിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്നു; അഞ്ച് പേർ മരിച്ചു

ഡാഗെസ്താൻ: പ്രതിരോധ ബന്ധമുള്ള വ്യോമയാന കമ്പനി കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റ് പ്രവർത്തിപ്പിച്ച റഷ്യൻ Ka-226 ഹെലികോപ്റ്റർ ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. കിസ്ലിയാറിൽ നിന്ന് ഇസ്ബർബാഷിലേക്ക് പറക്കുന്നതിനിടെ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് റിപ്പോർട്ട്. അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് വിമാനം കടൽത്തീരത്തേക്ക് തിരിച്ചതായിരുന്നുവെങ്കിലും കരബുദഖ്കെന്റ് ജില്ലയിലെ ഒരു സ്വകാര്യ വീടിന്റെ മുറ്റത്ത് തകർന്നുവീണു. മരിച്ചവരിൽ കെഇഎംഇസെഡിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ചീഫ് ഡിസൈനർ ഉൾപ്പെടെയുള്ള മുതിർന്ന […]
Read more

മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും സുഹൃത്തിനും ക്രൂരമർദ്ദനം; സംഭവം ചെന്നൈയിൽ

ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താൻ ശ്രമിച്ച മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ. ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയ്ക്കും തിരുവനന്തപുരം മെയിലിലെ എസി മെക്കാനിക്കുമായ കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ട്രെയിനിൽ വച്ചാണ് കാർത്തിക്കിന് ഫോൺ നഷ്ടമായത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കർ അപ്ലിക്കേഷന്റെ സഹായത്തോടെ […]
Read more

ലേണേഴ്സ് പരീക്ഷ പരിഷ്കാരത്തിൽ മാറ്റം; നടപടി കൂട്ടത്തോൽവിയെ തുടർന്ന്

ആലപ്പുഴ: ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ മാറ്റം. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്‌ കൂട്ടത്തോൽവിക്ക് കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നിരുന്നു. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്. ‌മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് […]
Read more

Recent News

Advertisement