യുവാവിന്റെ 4 പവൻ സ്വർണ്ണമാല മോഷ്ടിച്ച വയോധിക അറസ്റ്റിൽ
തൃശ്ശൂർ: ആളൂർ കല്ലേറ്റുകരയിൽ യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച വയോധിക അറസ്റ്റിൽ. കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ റോസിയാണ് പിടിയിലായത്. നിപ്പമർ ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിക്കുന്ന നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് എന്നയാളുടെ മാലയാണ് മോഷണം പോയത്. ഷോൾഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു […]
Read more

