സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 18, 2025

Year : 2026

ഉദ്യോഗസ്ഥ പുനര്‍നിയമനം രാഷ്ട്രീയ അഴിമതി: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം:സിവിള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികകളില്‍ പുനര്‍ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്, രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കുന്ന അഴിമതിക്കാരായ ഭാഗ്യാന്വേഷികള്‍ക്കാണ് ഇപ്പോള്‍ ഉന്നത പദവികള്‍ ലഭിക്കുന്നത്. https://youtu.be/0zn3td7iPyQ?si=l9rfo536HdAkjq0B ഗുണമേന്മയും അനുഭവ സമ്പത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍വീസിലുള്ള മികച്ച ഉദ്യോഗസ്ഥന്മാര്‍ക്കും ലഭിക്കേണ്ട അവസരങ്ങളാണ് കാലു പിടുത്തക്കാര്‍ തട്ടിയെടുക്കുന്നത്.
Read more

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര ഏകപക്ഷീയതയുണ്ടെന്ന് മുൻ നഗരംസഭ അധ്യക്ഷ പ്രമീള ശശിധരൻ ആരോപിച്ചു. കൃഷ്ണകുമാർ പക്ഷം സംഘടന പിടിക്കാനുള്ള ശ്രമത്തിലാണ് പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയതെന്നും പറഞ്ഞു. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു എന്നാണ് പ്രമീളയുടെ ആരോപണം. സംസ്ഥാന നേതൃത്വത്തോട് ഇതിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ തനിക്കു ക്ഷണം നൽകിയില്ലെന്നും പ്രമീള പറഞ്ഞു. ചെയർപേഴ്സൺ ആയിരുന്ന അവസാന ഘട്ടത്തിലും തനിക്കെതിരെ ഒറ്റപ്പെടുത്തലും ക്രൂശിക്കൽ സമീപനവും നടന്നിരുന്നു. […]
Read more

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചുക്കുകാപ്പി വിതരണം ആരംഭിച്ചു

കോട്ടയം: 2025-2026 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം തുടങ്ങി. ദീർഘദൂര യാത്ര ചെയ്തെത്തുന്ന ഡ്രൈവർമാരിൽ വിശ്രമവും ഉന്മേഷവും നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ സബ് ഡിവിഷന്റെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ പൊൻകുന്നത്തുമായിരുന്നു ആദ്യഘട്ട ഉദ്ഘാടനം. കഴിഞ്ഞ ദിവസം എരുമേലി മാക്കിൽ കവലയിലും ജില്ലാ […]
Read more

കെംപഗൗഡ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; വടിവാളുമായി യുവാവിന്റെ പരാക്രമം

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായി. ടെർമിനൽ 1ലെ വിവിഐപി പിക്കപ്പ് പോയിന്റിനു സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയായിരുന്നു. വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഇതിനിടെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് […]
Read more

താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചസാര ലോഡുമായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Read more

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട്: ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന്റെ ഉദ്ഘാടന സെഷനിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു . കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, […]
Read more

എൻഡിഎ സ്ഥാനാർത്ഥിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്‌ണ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവാദങ്ങൾക്കിടെയിൽ മുട്ടടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണ സുരേഷിന് അരികിലേക്കെത്തി ‘ബെസ്റ്റ് ഓഫ് ലക്ക്’ പറഞ്ഞ് എൻഡിഎ സ്ഥാനാർഥി അജയകുമാർ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ടെന്നും ദൈവമുണ്ടെന്നും അജയകുമാർ പറഞ്ഞു. ഞാൻ എതിർത്ത് തന്നെ മത്സരിക്കുമെന്ന് പറഞ്ഞ അജയകുമാറിന്റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. എൻഡിഎയിൽ ബിഡിജെഎസിന്റെ സ്ഥാനാർഥിയായാണ് അജയകുമാർ മത്സരിക്കുന്നത്. ‘‘ഞാൻ ഇവിടത്തെ സ്ഥാനാർ‌ഥിയാണ്. നിങ്ങൾക്ക് എതിരെ മത്സരിക്കുന്ന സ്ഥാനാർഥിയാണ്, ഓൾ ദ് ബെസ്റ്റ്. ഏതായാലും […]
Read more

പ്രചാരണത്തിൽ സജീവമായി വൈഷ്ണ

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി. പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി. സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. […]
Read more

ചാവേറുകൾ രക്തസാക്ഷികൾ; സ്‌ഫോടനത്തിന് മുൻപുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു മുൻപ് ചിത്രീകരിച്ച ഉമർ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡ‍ിയോ എന്നാണ് ലഭിക്കുന്ന വിവരം. ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം. ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഉമർ നബി പറയുന്നു. ചാവേർ ആക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു. ‘‘ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി […]
Read more

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു. രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് […]
Read more

Recent News

Advertisement