സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 22, 2025

Year : 2026

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെത്തുടർന്ന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ട് പേർ മയക്കുമരുന്നുമായി പിടിയിൽ. കോളേജ്, ഐടി മേഖലകളിൽ വ്യാപാരത്തിനായി സൂക്ഷിച്ചായിരുന്നു രണ്ട് കേസുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെയുള്ള അതീവ വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവുമാണ് പിടിച്ചെടുത്തത്. കണ്ണാംതുറ സ്വദേശികളായ രണ്ടുപേരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥർ, വനിതാ ഓഫീസർ, ഡ്രൈവർ എന്നിവരടങ്ങിയ […]
Read more

വെസ്റ്റ്‌ എളേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

കാസർഗോഡ്: വെസ്റ്റ് എളേരി പഞ്ചായത്തിലെ 19 വാർഡുകളിലും ജനവിധി തേടുന്ന ഐക്യ ജനാധിപത്യം സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. യുഡിഎഫിൻ്റെ മുതിർന്ന നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16 സീറ്റുകളിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബിന്‌ടു പി എം(പരപ്പച്ചാൽ) റഹ്മത്ത് (ഭീമനടി) രാജേഷ് തമ്പാൻ (ചെന്നടുക്കം) ജനാർദ്ദനൻ (എളേരി) കെ ജെ വർക്കി […]
Read more

കായിക മേളയിലെ പ്രായത്തട്ടിപ്പ്; 2 അത്‍ലറ്റുകൾക്കെതിരെ നടപടി

തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് വിവാദത്തെ തുടർന്ന് സംസ്ഥാന ടീം തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തി. ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്ന രണ്ട് അത്‌ലറ്റുകളെയാണ് കേരളം ഒഴിവാക്കിയത്. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ സീനിയർ ആൺകുട്ടികളുടെ റിലേ ടീമംഗം പ്രേം ഓജയും, പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ സബ് ജൂനിയർ 100 മീറ്റർ അത്‌ലറ്റായ സഞ്ജയുമാണ് പുറത്ത് പോയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ആധാർ കാർഡ് രേഖകളിൽ വ്യാജവിവരം നൽകിയതായി കണ്ടെത്തിയതോടെയാണ് നടപടി. […]
Read more

മാലിന്യം തോട്ടിലേക്ക് തള്ളിയതായി പരാതി; കർശന നടപടി ആവശ്യപ്പെട്ട് പി എഫ് സി ക്ലബ്ബ്

മലപ്പുറം : മഞ്ചേരി കാരക്കുന്ന് പഴേടം അങ്ങാടിയിലെ ശുദ്ധജലസ്രോതസ്സായ തോട്ടിലേക്ക് മാലിന്യം തള്ളിയതായി പരാതി. നിരവധി ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമായി ആശ്രയിക്കുന്ന തോട്ടിലേക്കാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയത്.​ തോട്ടിലെ വെള്ളം മലിനമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ പി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ എടവണ്ണ പോലീസിൽ പരാതി നൽകി. ശുദ്ധമായി ഒഴുകിയിരുന്ന തോട് മലിനമായത് കാരണം ദൈനംദിന ആവശ്യങ്ങൾക്കായി തോടിനെ ആശ്രയിക്കുന്ന […]
Read more

മത്സര ചിത്രം തെളിഞ്ഞു; ഓമശ്ശേരിയിൽ വികസന തുടർച്ചക്ക് വോട്ട് തേടി യു.ഡി.എഫ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആരെന്നതിൽ വ്യക്തത വന്നു. ഇത്തവണ പരമാവധി പുതുമുഖങ്ങളെയും യുവ സ്ഥാനാർഥികളെയും രംഗത്തിറക്കിയാണ് യു. ഡി. എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ 1. കൂടത്തായ് – ജീലാനി, 2. ചാമോറ – നീതു, 4. ചെമ്മരുതായി – അമൃതുൽ സ്വരൂപ്, 4. പെരിവില്ലി – സിബി തോമസ്, […]
Read more

കുന്ദമംഗലം ഫുട്ബോൾ മഹോത്സവത്തിനൊരുങ്ങുന്നു

കോഴിക്കോട് : ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കുന്ന ഫ്‌ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം വിപുലമായി രൂപീകരിച്ചു. ടൂർണമെന്റിന്റെ എല്ലാ അണിനിരപ്പുകളും ക്രമീകരണങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻറ് ബഷീർ നീലാറമ്മൽ ചെയർമാനായും ക്ലബ് സെക്രട്ടറി മുഹ്‌സിൻ ഭൂപതി കൺവീനറായും 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ […]
Read more

സ്വകാര്യ ബസ്സിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

മലപ്പുറം : മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ കൃത്രിമ തിരക്കുണ്ടാക്കി കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചെടുത്ത് 25,000 രൂപയും 14,000 യുഎഇ ദിർഹവും കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കറിനെയാണ് മഞ്ചേരി എസ് ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. നേരത്തെ ഈ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകൻണ്ടി […]
Read more

കുന്നംകുളം “ശുബഹോ കോലോ” ക്രിസ്തീയ സംഗീത സന്ധ്യയുടെ പോസ്റ്റർ പ്രകാശനം

തൃശ്ശൂർ: കുന്നംകുളം ഭദ്രാസനം – എംജിഒസിഎസ്എം സീനിയേഴ്‌സ് ഫോറംയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28-ന് കുന്നംകുളം–തൃശൂർ റോഡിലുള്ള ബഥനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ “ശുബഹോ കോലോ” യുടെ ആകർഷകമായ പോസ്റ്റർ ഇന്ന് ആർതാത്ത് അരമന ചാപ്പലിൽ വെച്ച് അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ ഫാ. ബെഞ്ചമിൻ ഒ.ഐ.സി, ഫാ. ജോസഫ് ജോസ് കെ എന്നിവരും സീനിയേഴ്‌സ് ഫോറം അംഗങ്ങളും […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്നാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്. യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് […]
Read more

പെരുവയൽ പഞ്ചായത്തിലും കുന്ദമംഗലം ബ്ലോക്ക് ഡിവിഷനിലും കോൺഗ്രസിൽ റിബൽ സ്ഥാനാർഥികൾ

കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ പെരുവയലിലും പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഭിന്നത. പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ രാധാഹരി ദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ മഹിളാ കോൺഗ്രസിന്റെ മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ അനിത അനീഷ് റിബൽ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. ഡി.സി.സി നേരത്തെ എടുത്ത തീരുമാനത്തെ മറികടന്നാണ് രാധാഹരി ദാസ് സ്ഥാനാർഥിയായതെന്നതാണ് ഇവരുടെ ആരോപണം. അതേസമയം, പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡിലും കോൺഗ്രസിൽ റിബൽ പ്രശ്നം […]
Read more

Recent News

Advertisement