സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 22, 2025

Year : 2026

എൽഡിഎഫ് പട്ടികയിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും

തിരുവനന്തപുരം: വക്കം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വക്കം സജീവ്. കുഞ്ചാംവിളാകം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് സജീവ്. 2006ൽ ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’ സിനിമയിലെ നൃത്തസംവിധാനത്തിനാണ് സജീവിന്, രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നു ദേശീയ പുരസ്കാരം ലഭിച്ചത്. ലെനിൻ രാജേന്ദ്രന്റെ തന്നെ ‘മകരമഞ്ഞ്’ എന്ന സിനിമയിലെ നൃത്തസംവിധാനത്തിനു സംസ്ഥാന പുരസ്കാരവും ലഭിച്ചു. പുതുശൈലികൾ ആസ്വാദർക്കു സമ്മാനിച്ചിട്ടുള്ള വക്കം സജീവ്, മധു ഗോപിനാഥ് കൂട്ടുകെട്ട് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോക്ടറേറ്റും […]
Read more

എസ്ഡിപിഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ഗ്രാമപഞ്ചായത്തിൽ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായ പി.പി സജിതക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. കോട്ടയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് നഫീസത്തുൽ മിസിരിയ ടീച്ചറും, നാലാം വാർഡിൽ കെ താജുദ്ദീൻ പുറക്കളവും, എട്ടാം വാർഡിൽ കെപി സിദ്ദീഖ് കോട്ടയം പൊയിൽ, പതിനാലാം വാർഡിൽ പി എം മുനീർ കൂവപ്പാടി, പതിനഞ്ചാം വാർഡിൽ എം എം മുംതാസുമാണ് നാമനിർദ്ദേശ […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read more

രണ്ട് വിദ്യാർഥികൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം: കണ്ടലയിൽ പ്രവർത്തിക്കുന്ന ആക്കാദമി ഓഫ് ഫാർമസി കോളേജിനുമുന്നിൽ അഞ്ചുദിവസമായി നടത്തിവരുന്ന സമരത്തിൽ വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. സമരം ചെയ്യുന്ന 15-ഓളം വിദ്യാർഥികളിൽ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തീകൊളുത്താനുള്ള ശ്രമം പോലീസാണ് തടഞ്ഞത്. ഫാർമസി കോളേജിലെ പഠനം ഉപേക്ഷിച്ച ഒന്നാംവർഷ ബിഫാം വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടുകൂടിയാണ് ബാലരാമപുരം-കാട്ടാക്കട റോഡ് ഉപരോധിച്ചത്. പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർഥികൾ ബാഗിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത്. ഇവർ അഡ്മിഷൻ സമയത്ത് നൽകിയ […]
Read more

സ്വർണ്ണ പാളി വിവാദം; പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. പത്മകുമാറിന്റെ മൊഴിയിൽ, ശബരിമലയിൽ സ്പോൺസർ ആകാൻ ഉണ്ണികൃഷ്ണൻ പോറ്റി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. രാവിലെ 12.15ന് ആരംഭിച്ച പരിശോധന 12 മണിക്കൂറിലധികം നീണ്ട് അർദ്ധരാത്രിയോടെ പൂർത്തിയായിട്ടുണ്ട്. ഇതിനിടെ […]
Read more

ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ അപകടത്തിൽ മരിച്ച വ്യക്തിയുടേതാണെന്ന നിഗമനം ശക്തമാകുന്നു. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ മൃതദേഹത്തിൽ നിന്നാണ് കാൽ വേർപെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബർ 17-ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കി മടങ്ങിയ മെമു ട്രെയിനിലാണ് കാലിന്റെ ഭാഗം കുടുങ്ങി ആലപ്പുഴയിൽ എത്തിയത് എന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം–ആലപ്പുഴ മെമു […]
Read more

11 വയസ്സുള്ള മകളെ ലൈം​ഗികമായി പീഡിപ്പിച്ചു; പിതാവിന് 178 വര്‍ഷം കഠിന തടവ്, 10.75 ലക്ഷം രൂപ പിഴ

മലപ്പുറം: പതിനൊന്നു വയസ്സുള്ള ലൈം​ഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ അരീക്കോട് സ്വദേശി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവു ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.2022ലും 2023ലുമായി 40 കാരനായ പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മുന്നില്‍ […]
Read more

എന്യൂമറേഷൻ ഫോം വിതരണം; മികച്ച രീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ ആദരിച്ചു

പാലക്കാട്: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം മികച്ചരീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ കളക്ടർ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനം പൂർത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്ത ബിഎൽഒമാരെയാണ് ആദരിച്ചത്. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 180-ാം നമ്പർ ബൂത്ത് (ശിങ്കാരപ്പാറ) ബിഎൽഒ കുഞ്ഞുമോൻ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പർ ബൂത്ത് ബിഎൽഒ കെ.ടി. നാരായണൻ എന്നിവരെയാണ് ആദരിച്ചത്. കളക്ടറുടെ ചേംബറിൽനടന്ന പരിപാടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, വി. […]
Read more

പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്ത് 14.10 ലക്ഷം രൂപ തട്ടി; പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ

പാലക്കാട്: പുതുശ്ശേരിയിൽ ആരംഭിച്ച പലചരക്കു വ്യാപാര കമ്പനിയുടെ മറവിൽ ആന്ധ്രപ്രദേശ് സ്വദേശിയായ വ്യാപാരിയിൽ നിന്നു 30 ടൺ അരി വാങ്ങി 14.10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമകളിലൊരാൾ അറസ്റ്റിൽ. ഇയാളുടെ അറസ്റ്റിനു പിന്നാലെ മറ്റു 2 പ്രതികളും മുങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂർ കൽത്തോട് സ്വദേശി സുധീഷ്ചന്ദ്രൻ (36) ആണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി സ്വരൂപ്‌രാജിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു മാസം മുൻപു സ്വരൂപ് രാജിൽ നിന്നു സുധീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കു 30 ടൺ അരി […]
Read more

ചൂണ്ടിക്കൽ-ശൂരവക്കാണി റോഡ് ടാറിടൽ തുടങ്ങി

തിരുവനന്തപുരം: ചൂണ്ടിക്കൽ-ശൂരവക്കാണി ഹൈടെക് റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടുള്ള ടാറിടൽ തുടങ്ങി. ചൂണ്ടിക്കൽ കവലയിൽനിന്ന് ആരംഭിച്ച ടാറിടൽ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ ആറാട്ടുകുഴി വരെ എത്തി. ഒന്നരവർഷം മുൻപാണ് വെള്ളറട അമ്പൂരി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ഹൈടെക് നിർമാണത്തിന് തുടക്കംകുറിച്ചത്. കിഫ്ബിയിൽനിന്നുള്ള 29.95 കോടി രൂപ വിനിയോഗിച്ച് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഫ്ഡിആർ (ഫുൾ ഡെപ്‌ത്‌ റിക്ലമേഷൻ) രീതിയിലാണ് നിർമാണം. പഴയ റോഡ് 25 സെന്റീമീറ്ററോളം താഴ്ചയിൽ കുഴിച്ച് കിട്ടുന്ന പഴയ ടാറും ചല്ലിയും […]
Read more

Recent News

Advertisement