സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 29, 2025

Year : 2026

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ചു; വോട്ടെണ്ണൽ ദിനവും ‘ഡ്രൈ ഡേ’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന പൂർണ്ണമായി നിരോധിക്കാനാണ് തീരുമാനം. ഘട്ടം തിരിച്ചുള്ള ഡ്രൈ ഡേ തീയതികൾ: തെക്കൻ ജില്ലകൾ (ആദ്യഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 7, 8, 9 തീയതികളിൽ. * വടക്കൻ ജില്ലകൾ (രണ്ടാം ഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 9, 10, 11 തീയതികളിൽ. അതിർത്തികളിലും നിയന്ത്രണം:തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, പുതുച്ചേരി […]
Read more

ജില്ലയിൽ 602 പ്രവാസി വോട്ടർമാർ; ഒറ്റയാളും ഇല്ലാത്ത 17 പഞ്ചായത്തുകൾ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പ്രവാസി വോട്ടർമാരായുള്ളത് 602 പേർ. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടർമാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പ്രവാസി വാട്ടർമാരുള്ളത് ആതവനാട് ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 41 പ്രവാസി വാട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ ഇല്ലാത്ത 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. വാഴയൂർ, വണ്ടൂർ, പാണ്ടിക്കാട്, ചോക്കാട്, തുവ്വൂർ, ഊർങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, പുൽപ്പറ്റ, പൊന്മുള, പുഴക്കാട്ടിരി, അബ്ദുറഹ്മാൻ നഗർ, തെന്നല, നന്നമ്പ്ര, പെരുവള്ളൂർ,മംഗലം വട്ടംക്കുളം […]
Read more

തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ്റെ പ്രതിഷേധ ധർണ

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു). കോഴിക്കോട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഐസി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.​ കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്, ലേബർ കോഡിൻ്റെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്.​ധർണ കേന്ദ്ര കമ്മിറ്റി അംഗം കെ. വിശ്വൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.​ഓർഗനൈസേഷൻ ഭാരവാഹികളായ ഐ. ഉണ്ണികൃഷ്ണൻ […]
Read more

പൂനൂർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : പൂനൂർ പുഴയിൽ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേലുപിലാക്കിൽ ബിജുവിന്റെ മകൻ ദ്രുവിത്ത് (20) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് ആർമി പ്രവേശനത്തിനായുള്ള കായിക പരിശീലനത്തിന് ഇറങ്ങിയതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ദ്രുവിത്ത് കാണാതായതായി അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. കുന്നമംഗലം മർകസിന് സമീപമുള്ള പൂനൂർ പുഴയിലെ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം.
Read more

കുന്ദമംഗലം യുഡിഎഫ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട്‌ എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു. രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം […]
Read more

ചെങ്കോട്ട സ്ഫോടനം; ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതി. കേസിൽ പ്രതിയായ ഡോ. ഷഹീന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപയാണ് എൻഐഎ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ ചടങ്ങിൽ 12 പേർ പങ്കെടുത്തതായി എൻഐഎ സ്ഥിരീകരിച്ചു. ഇതിനിടെ കസ്റ്റഡിയിലുള്ള ഡോ. ആദിലിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്ന് ഫരീദാബാദിലേക്ക് മാറ്റും. അതോടൊപ്പം അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലുമായി ഇഡിയും രംഗത്തെത്തി. മരിച്ചവരുടെ പേരിലടക്കം […]
Read more

കുന്ദമംഗലത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സംഗമം നടന്നു

കോഴിക്കോട് :കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥി സംഗമം കുന്ദമംഗലം പഞ്ചായത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ജനം നിറഞ്ഞ ശക്തിയാർജ്ജിത വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമ്പോൾ, ഷാഫി പറമ്പിൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു.സി. രാമൻ, കെ.എം. അഭിജിത്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് […]
Read more

അപകടം തളർത്താത്ത പോരാട്ടം; വീൽചെയറിൽ വോട്ടു ചോദിച്ച് ഷൈജു

തിരുവനന്തപുരം : പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി. കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ […]
Read more

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത […]
Read more

Recent News

Advertisement