സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 1, 2025

Year : 2026

കുങ്കിയാനകൾ മടങ്ങിയതിനു പിന്നാലെ കുതിരാനിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; നാട്ടുകാർ ഭീതിയിൽ

പാലക്കാട്: വടക്കഞ്ചേരി ലക്ഷങ്ങൾ ചെലവാക്കി കുതിരാനിൽ കാട്ടാനയെ തുരത്താൻ എത്തിച്ച കുങ്കിയാനകൾ വയനാട്ടിലേക്ക് മടങ്ങിയ വെള്ളിയാഴ്ച രാത്രി തന്നെ കുതിരാനിൽ ഒറ്റയാനെത്തി നാട്ടുകാരിൽ ഭീതി പരത്തി. രാത്രി 12 മണിയോടെയാണ് കുതിരാൻ ജനവാസ മേഖലയായ ഇരുമ്പുപാലത്ത് കാട്ടാന എത്തിയത്. ഇന്നലെ ഏഴു മണിയോടെ വീണ്ടും ഒറ്റയാൻ കുതിരാനിലെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്. കാട്ടാന ആക്രമണം രൂക്ഷമായതോടെ നവംബർ 7നാണ് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിയത് […]
Read more

കോവൂർ വിഷ്ണു ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

കോഴിക്കോട് : കോഴിക്കോട് കോവൂർ വിഷ്ണു ക്ഷേത്രോത്സവം ഡിസംബർ 1ന് കൊടിയേറുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 1 ന് വൈകീട്ട് 7.30ന് ക്ഷേത്രം തന്ത്രിയുടെയും, മേൽശാന്തിയുടെയും മേൽനോട്ടത്തിൽ കൊടിയേറുന്ന ഉത്സവം, മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതാക്കാൻ ഭക്തജനങ്ങളുടെ മികച്ച പങ്കാളിത്തവും, സഹകരണവും ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മറ്റി അധികൃതർ അഭ്യർത്ഥിച്ചു. ഉത്സവം കൊടിയേറിതിന് ശേഷം വിശേഷാൽ പൂജകളും, മറ്റ് ചടങ്ങുകളും നടക്കുന്നതോടൊപ്പം തന്നെ വിവിധ കലാപരിപാടികളും, അന്നദാനവും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകൾ, ഡിസംബർ […]
Read more

കക്കോടി- പുതിയങ്ങാടി റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട് : കോഴിക്കോട് കക്കോടി പുതിയങ്ങാടി റോഡിൽ, പുതിയങ്ങാടി മുതൽ കുണ്ടൂപ്പറമ്പ് വരെ ഗതാഗതം നിരോധിച്ചു. അനന്തമായി നീണ്ട റോഡിന്റെ ശോച്യാവസ്ഥയിൽ നിരവധി സന്ദർഭങ്ങളിൽ ജനരോഷവും പ്രതിഷേധങ്ങളും അരങ്ങേറിയതിന് ഒടുവിൽ റോഡിന്റെ അറ്റകുറ്റ പണികൾക്കുള്ള പ്രവർത്തനാനുമതി ലഭിച്ചു. ആയതിനാൽ ഡിസംബർ 1 മുതൽ ഈ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Read more

ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി

തൃശ്ശൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ഇന്ന് രാവിലെ ഗുരുവായൂരപ്പന്റെ പരമ്പരാഗത പാർത്ഥസാരഥി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി നടന്നു. രാവിലെ ആറരയ്ക്കാണ് ഭക്തജനങ്ങളുടെ ഘോഷയാത്രയോട് കൂടി ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്ന് എത്തിയ ഭക്തർ എഴുന്നള്ളിപ്പിന് നേരിൽ സാക്ഷ്യം വഹിച്ചു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം, പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് വീണ്ടും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഗുരുവായൂരപ്പന്റെ വിശേഷ രഥയാത്ര നടക്കും. പഞ്ചവാദ്യഘോഷവും ചണ്ട മേളമൊക്കെയോടെ ഭക്തജനങ്ങൾ ഏറെ കാത്തിരിക്കുന്ന അനുഷ്ഠാനങ്ങളിലൊന്നാണ് ഈ മടങ്ങിയാത്ര. രാവിലെ […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി

കോട്ടയം :  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി. ജില്ലയിൽ വാഴൂരുള്ള  ഗവ. പ്രസിൽ അതീവ സുരക്ഷയിലാണ് അച്ചടി പുരോഗമിക്കുന്നത്. പൊലീസ് സുരക്ഷയിൽ പ്രസിലെ എഴുപതു ജീവനക്കാർ കഴിഞ്ഞ ഏതാനും ദിവസമായി ഇരുപതിനാലു മണിക്കൂർ ജോലി ചെയ്താണ് ഇതു സാധ്യമായത്. ബാലറ്റ് അച്ചടി നടക്കുന്നിടത്ത് ഫോൺ ഉപയോഗിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ജീവനക്കാർക്ക് സാധ്യമല്ല. കനത്ത കാവലിനു പൊലീസും നിരീക്ഷണത്തിനു തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമുണ്ട്. ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് പൂർത്തിയാകാനുള്ളത്. പ്രസ്സിൽ […]
Read more

ചങ്ങനാശ്ശേരി ക്ലൂണി സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷം നടന്നു

കോട്ടയം: നഗരത്തിലെ ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിലെ ഇരുപതിനാലാം വാർഷികാഘോഷം ‘യൂഫോറിയ-2025’ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ജയിംസ് പി. കുന്നത്ത് ഉദ്ഘാടനം ചെയ്തു. ക്ലൂണി കോൺഗ്രിഗേഷന്റെ സേലം സൗത്ത് സെൻട്രൽ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സിസ്റ്റർ ലൂർദ്മേരി സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി അധ്യക്ഷത വഹിച്ചു. മാനേജർ സിസ്റ്റർ അനൂപ, ലൈഫ് കോച്ചും സൈക്കോളജിസ്റ്റുമായ ഡോ. സെബിൻ എസ്. കൊട്ടാരം, പിടിഎ പ്രസിഡന്റ് ഡോ. […]
Read more

കോട്ടയത്തെ എസ്ഐആർ  ക്യാംപ് സന്ദർശിച്ച് കലക്ടർ

കോട്ടയം: ജില്ലയിൽ കുമരകം  ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്നു വന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ)  ക്യാംപ് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ സന്ദർശിച്ചു. കുമരകം വില്ലേജിന്റെ പരിധിയിലുള്ള എട്ട് ബൂത്ത് ലവൽ ഓഫിസർമാരെ ഉൾപ്പെടുത്തി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളാണ് ക്യാംപിന് നേതൃത്വം നൽകിയത്. ക്യാംപിലെത്തിയ കലക്ടർ ബിഎൽഒമാരുമായി അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജനാധിപത്യ വിജയത്തിൽ ഭാവി വോട്ടർമാരുടെ പങ്കും രാഷ്ട്ര […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് കേരള കോൺഗ്രസ് നേർക്കുനേർ പോരാട്ടം

കോട്ടയം:  ജില്ല തിരഞ്ഞെടുപ്പിൽ എന്താകുമെന്ന്  ഉറ്റുനോക്കുകയാണ് യൂ ഡി എഫ്. എത്ര മറിഞ്ഞാലും പഴയതു പോലെയേ നിൽക്കൂ എന്ന് എൽഡിഎഫ് എന്തായാലും നേട്ടമുണ്ടാക്കുമെന്ന വാശിയിൽ എൻഡിഎയും. വനിതാ സംവരണത്തിൽ കോട്ടയം മലക്കം മറിഞ്ഞിരിക്കുകയാണ്. വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ഇത്തവണ ജനറലായി. കോട്ടയം നഗരസഭകളിലെ അധ്യക്ഷസ്ഥാനവും മറിഞ്ഞു. അഞ്ചു വനിതയും ഒരു ജനറലുമായിരുന്നത് ഇത്തവണ അഞ്ചു ജനറലും ഒരു വനിതയുമായി തിരിഞ്ഞു. പതിനൊന്നു ബ്ലോക്ക് പഞ്ചായത്തുകളിൽ ആറ് വനിതാ പ്രസിഡന്റും അഞ്ചു ജനറലുമായിരുന്നത് ഇത്തവണ അഞ്ചു വനിതയും ആറ് […]
Read more

ഇന്ന് ഗുരുവായൂർ ഏകാദശി

തൃശൂർ : ഗുരുവായൂർ, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനായി വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ഗുരുവായൂരിലെത്തും. ദേവസ്വം നേരിട്ടാണ് ഇന്ന് വിള്ക്കാഘോഷം നടത്തുന്നത്. രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പും നടക്കും. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വി.ഐ.പി.കൾ ഉൾപ്പെടെ എല്ലാവർക്കും ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നലക്ഷ്മി ഹാളിലും പ്രത്യേക […]
Read more

Recent News

Advertisement