സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 4, 2025

Year : 2026

ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു.
Read more

വെളിയംകോട് പഞ്ചായത്തിൽ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വെളിയംകോട് പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി എത്തി. പത്ത് വർഷത്തെ എൽഡിഎഫിന്റെ ദുർഭരണം ജനങ്ങൾ മടുത്തു തുടങ്ങി എന്ന് അദ്ദേഹം ആരോപിച്ചു. ജനപ്രിയതയായിരുന്നു 2010 ലെ ഉമ്മൻ‌ചാണ്ടിയുടെ സർക്കാരിന്റെ മുഖമുദ്രയെന്നും, അത്തരം ഒന്ന് ഈ ഗവൺമെന്റിൽ കാണാൻ കഴിയുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വെളിയംകോട് പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും ;ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്: പരിഹാസവുമായി എൻ എൻ കൃഷ്ണദാസ്

പാലക്കാട്: രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്. രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണം. അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ല. ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി ഗൗരവമുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ പ്രതികരിച്ചു. പരാതി കിട്ടിയ ഉടൻതന്നെ ഡിജിപിക്ക് കൈമാറി. മറ്റു പാർട്ടിക്കാരെ പോലെ പരാതി കയ്യിൽ വച്ചിരിക്കില്ല. […]
Read more

കൊല്ലങ്കോട് ഒരു വാർഡിൽനിന്ന് ഒൻപത് സ്ഥാനാർഥികൾ

പതിനാറാം വാർഡ് വോട്ടർപട്ടികയിൽ പേരുള്ളതിനാൽ, ഒരു ബൂത്തിലാണ് ഇവർക്കെല്ലാം വോട്ടുചെയ്യാൻ എത്തേണ്ടതും. പതിനാറാം വാർഡിൽ രവിചന്ദ്രൻ (എൽഡിഎഫ്), നസ്റുദീൻ എന്ന നാസർ (യുഡിഎഫ്), പ്രവീൺ നീലനാത്ത്‌ (എൻഡിഎ) എന്നിവരാണ് മത്സരത്തിനുള്ളത്. ഇവർക്കുപുറമേ, കെ. ബാബു-19 (എൻഡിഎ), വി. പ്രകാശൻ-18 (എൻഡിഎ), ജിഷ്ണു-17 (എൻഡിഎ), പ്രദീപ്കുമാർ-17 (യുഡിഎഫ്), ടി. രാജു-18 (എൽഡിഎഫ്‌), അബ്ദുൾഖാദർ-14 (യുഡിഎഫ്) എന്നിവരാണ് പയ്യലൂർ പതിനാറാം വാർഡിൽനിന്ന് മത്സരിക്കുന്ന മറ്റുസ്ഥാനാർഥികൾ.
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

പെരുമ്പറമ്പിൽ ഉത്സവ ബ്രോഷറുമായി ചേർന്ന് നിന്ന് മുന്നണികൾ

മലപ്പുറം: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അപൂർവ കാഴ്ച. കാലടി–എടപ്പാൾ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ മത്സരിക്കുന്ന എല്ലാ മുന്നണികളുടെയും സ്ഥാനാർഥികൾ ഒരുമിച്ച് എത്തി മഹോത്സവ ബ്രോഷർ പ്രകാശനം നിർവഹിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിൽ നിന്നുമുള്ള സ്ഥാനാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കുണ്ടയാർ വാർഡിലെ രാജേഷ് മേനോൻ, ബിജു കുണ്ടയാർ, പെരുമ്പറമ്പ് വാർഡിലെ പി വി ലീല, ബിന്ദു രവിചന്ദ്രൻ, പദ്മ ശിവാനന്ദൻ, ശ്രീദേവി നായർ, മെഹറുന്നിസ, അയിലക്കാട് വാർഡിലെ സ്ഥാനാർഥി ജനത എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നടത്തിയത്. […]
Read more

ഇരുമുന്നണി സ്ഥാനാർത്ഥികളും വോട്ട് ചോദിച്ച് ഒരുമിച്ചെത്തി; സ്വീകരണം നൽകി വീട്ടുകാർ

കോഴിക്കോട്: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറ ആനന്ദനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇല്ലത്ത് പ്രേമനും കരുവാന്‍കണ്ടി അസീസിന്റെ വീട്ടില്‍ ഒരുമിച്ച് വോട്ട് അഭ്യര്‍ഥിച്ചെത്തിയത് കൗതുകമായി. രണ്ടു പേരും രണ്ടു വഴികളിലൂടെ എത്തിയപ്പോള്‍ യാദൃശ്ചികമായി സംഗമിക്കുകയായിരുന്നു. ഇരുവരെയും ചായ നല്‍കി വീട്ടുകാര്‍ സ്വീകരിച്ചു. പരസ്പരം സ്‌നേഹം പങ്ക്‌വെച്ച് സ്ഥാനാര്‍ഥികളും ഇരുന്നതോടെ സൗഹൃദത്തിന്റെ ദൃശ്യവിരുന്നായി ഇത് മാറി.
Read more

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

മലപ്പുറം: എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം നടന്നു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ബി പി സി ജിജി വർഗീസ് അധ്യക്ഷനായ ചടങ്ങിന് പ്രധാനാധ്യാപകൻ പി ടി റിയാസ് സ്വാഗതം പറഞ്ഞു. അധ്യാപകൻ എം എ നൗഷാദ് ഒപ്പം വിദ്യാർത്ഥി മുഹമ്മദ് മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ നന്ദിപറഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്ത പരിപാടിയിൽ സമൂഹത്തിലെ ഭിന്നശേഷി ഉള്ളവർക്കുള്ള അവകാശങ്ങൾക്കും […]
Read more

Recent News

Advertisement