സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 9, 2025

Year : 2026

എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണ ബാനറുകൾ നശിപ്പിച്ചതായി പരാതി

കാസർഗോഡ്: പനത്തടി ഗ്രാമ പഞ്ചായത്തിലെ 8-ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ബാനറുകൾ നശിപ്പിച്ചതായി പരാതി. അത്തിക്കയത്ത് ദാമോധരന്റെ വീടിന് സമീപം സ്ഥാപിച്ച ബാനറും, കാട്ടൂർ വീടിന് സമീപം സ്ഥാപിച്ച ബാനറുമാണ് നശിപ്പിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് ബാനർ തോട്ടിൽ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രചരണ ബാനറുകൾ നശിപ്പിച്ചത് പ്രതിക്ഷേധാർഹമാണെന്നും, പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാൻ ഇരുട്ടിന്റെ മറവിൽ ഇത്തരം പ്രവർത്തി ചെയ്യുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും […]
Read more

ദേശിയപാതയരികിലെ ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം; രണ്ട് പ്രതികൾ പിടിയിൽ

തൃശ്ശൂർ : ദേശീയപാതയോട് ചേർന്ന് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസം സ്വദേശിയായ ഹബീസുൽ റഹ്മാനും, യുപി സ്വദേശിയായ യൂനുസും ആണ് പിടിയിലായത്. പകൽ സമയങ്ങളിൽ ആക്രിശേഖരണം എന്ന പേരിൽ വീടുകൾക്ക് ചുറ്റും കറങ്ങി നടന്ന്, ആളില്ലാത്ത വീടുകൾ തിരിച്ചറിഞ്ഞ ശേഷം രാത്രി സമയം മോഷണം നടത്തുകയാണ് പതിവ്. ബാത്ത് റൂം ഫിറ്റിംഗുകളും ഗ്യാസ് സിലിണ്ടറുകളുമാണ് പ്രധാനമായും അവർ മോഷ്ടിച്ചിരുന്നത്. ചാവക്കാട് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ നടത്തിയ […]
Read more

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

കോട്ടയം: കഴിഞ്ഞ  പതിനാറ് മാസങ്ങളായി കരൾരോഗവുമായി പോരാടിയ പ്രമോദിന് പുതുജീവൻ പകർന്നു നൽകി കോട്ടയം കാരിത്താസ് ഹോസ്‌പിറ്റൽ. ഏകദേശം ഒന്നര  വർഷമായി ഗുരുതരമായ കരൾ രോഗത്താൽ ചികിത്സയിൽ കഴിയുന്ന അയർക്കുന്നം സ്വദേശിയായ എം.എസ്. പ്രമോദ്(54) നാണ്, ഭാര്യ സിജിമോൾ (49) കരളിന്റെ  ഒരു ഭാഗം ദാനം ചെയ്തത്. അയർക്കുന്നത്ത് താമസിക്കുന്ന പ്രമോദ് ഒരു ദിവസ വേതന തൊഴിലാളിയാണ്.  പ്രമോദ്. ഇവർക്ക് മൂന്നു മക്കളാണുള്ളത്, പ്രവീണ, പ്രേംജി, പ്രേംജിത്. ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ഏറ്റവും  നിലവാരത്തിലുള്ള ലിവർ ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളോടെയായിരുന്നു […]
Read more

ദേവലോകം അരമനയിൽ ഔഗേൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിന് സമാപനം

കോട്ടയം : ദേവലോകത്തു ഖബറടങിയ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ അൻപത്താം ഓർമപ്പെരുന്നാൾ ഇന്നലെ സമാപിച്ചു. ദേവലോകം അരമനയിൽ രാവിലെ 6.30നു പ്രഭാത നമസ്കാരം നടന്നു.  7.30നു നടന്ന മൂന്നിൻമേൽ കുർബാനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹകാർമികരായിരുന്നു. അരമനയിൽ, തുടർന്നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടന്നു. കൂടാതെ അങ്കമാലി, കണ്ടനാട് […]
Read more

കോട്ടയം കളത്തിൽപ്പടിയിൽ  വൈ ഡബ്ല്യു സി എയുടെ ക്രിസ്മസ് എക്സിബിഷൻ

കോട്ടയം: കളത്തിൽപ്പടിയിൽ സ്ത്രീകളുടെ കൂട്ടായിമയായ വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് എക്സിബിഷൻ ‘ക്രിസ്മസ് ഫിയെസ്റ്റ’ 9ന്  (ഇന്ന്) രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ നടത്തപ്പെടും. കളത്തിൽപ്പടി വൈഎംസിഎ ഹാളിലാണ് എക്സിബിഷൻ. അംഗങ്ങളുടെ വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ, ജൂസ്, വൈൻ, ക്രിസ്മസ് വിഭവങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ, ഗിഫ്റ്റ് സാധനങ്ങൾ, റെസിൻ ആർട്ട്, കുർത്ത, സാരി ചുരിദാർ സെറ്റ് തുടങ്ങിയവ, സ്കിൻ കെയർ ഐറ്റംസ്, ബെഡ് ഷീറ്റുകൾ, ജ്വല്ലറി ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാകും. എക്സിബിഷനിൽ പ്രവേശനം […]
Read more

ചങ്ങനാശേരി എസ്ബി കോളേജിൽ പൂർവ വിദ്യാർഥി സംഗമം ജനുവരിയിൽ

കോട്ടയം: ചങ്ങനാശേരിയിൽ എസ് ബി കോളജിൽ പഠിച്ച പൂർവവിദ്യാർഥികളുടെ സമ്മേളനം ജനുവരി ഇരുപതുയറിന് വൈകിട്ട് 5:30 ന് കോളേജ് ക്യാംപസിൽ നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കോളേജിൽ ആർട്സ് ബ്ലോക്ക് സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർട്സ് ബ്ലോക്കിന് മുൻപിലാണ്  പരിപാടി സംഘടിപ്പിക്കുക. എസ് ബി കോളജിൽ 1976 ൽ പഠനം പൂർത്തിയാക്കി അൻപതു വർഷം പിന്നിട്ട ജൂബിലി ബാച്ചിനെയും രണ്ടായിരത്തിയി രൂപത്തിയൊന്നിൽ പഠനം […]
Read more

സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം. വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more
1 9 10 11

Recent News

Advertisement