സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 3, 2026

Year : 2026

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്. […]
Read more

കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റ്; പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് കോളേജ് ചാമ്പ്യൻമാർ

തൃശ്ശൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുന്നംകുളത്ത് നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ 89 പോയിന്റ് നേടി തൃശ്ശൂർ സെന്റ് തോമസ് കോളേജ് ചാമ്പ്യന്മാരായി. 56 പോയിന്റ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, 16 പോയിന്റ് നേടിയ ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ഫലപ്രഖ്യാപനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ ചാമ്പ്യന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല; ഇത് പിന്നീട് അറിയിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ […]
Read more

കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ഇന്ന്

തൃശ്ശൂർ: കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇന്ന് നടക്കും. രാവിലെ 10.30ന് നാളികേരം എണ്ണിക്കൂട്ടലോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് 2 മണിക്ക് കളംകുറിക്കൽ ചടങ്ങും തായമ്പകയും നടക്കും. വൈകിട്ട് 7 മണിക്ക് മുല്ലക്കൽ പാട്ട് ആരംഭിക്കും. തുടർന്ന് 7.30ന് പ്രധാന ചടങ്ങായ നാളികേരം എറിയൽ നടക്കും. ദുരിതനിവാരണത്തിനും ഐശ്വര്യപ്രാപ്തിക്കുമായി നടത്തപ്പെടുന്ന ഈ ആചാരത്തിൽ നിരവധി ഭക്തർ പങ്കെടുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Read more

പുഞ്ചിരിഗയ്സ് ക്ലബ്ബിന്റെ ക്രിസ്തുമസ്–പുതുവത്സര ആഘോഷം കുന്നംകുളത്ത് സംഘടിപ്പിച്ചു

തൃശ്ശൂർ: കാണിപ്പയ്യൂർ പാൽ സൊസൈറ്റിക്ക് സമീപം പുഞ്ചിരിഗയ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്–പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗമായ ശോഭ ജയൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാവർക്കും ക്രിസ്തുമസ്–ന്യൂയർ സന്ദേശം നൽകി. സിനി തിലകൻ, സ്മിത ശക്തി, ഷീജ, ശൈലജ മുകുന്ദൻ, രാഗിണി രാജൻ, ലത പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടുകാരുടെയും ക്ലബ്ബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ആഘോഷത്തിന് കൂടുതൽ ഉത്സാഹം പകർന്നു. സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ വിവിധ […]
Read more

‘പ്രു വെല്‍ത്ത് ഫോറെവര്‍’ അവതരിപ്പിച്ച് ഐസിഐസിഐ

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലളിതവും നികുതി കാര്യക്ഷമവുമായ ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ നല്‍കുന്ന ‘ഐസിഐസിഐ ‘പ്രു വെല്‍ത്ത് ഫോറവര്‍’ അവതരിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് 99 വയസ്സ് തികയുന്നത് വരെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആകസ്മിക മരണം സംഭവിക്കുകയാണെങ്കില്‍ നികുതി രഹിതമായ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ലളിതവും ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ […]
Read more

മെഡിക്കൽ കോളജിനു ലഭിച്ച ഒന്നരക്കോടി പാഴാക്കി; പണം തിരികെ കേന്ദ്രത്തിലേക്ക്

കോട്ടയം: സംസ്ഥാനത്തെ പാവപെട്ട രോഗികൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നിർധന രോഗികൾക്ക് അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പാഴാക്കി. ഇതിനു പുറമേ കേന്ദ്ര  സംസ്ഥാന സർക്കാരുകൾ ഏകോപിച്ചുള്ള ആരോഗ്യ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിക്ഷേപിച്ച അറുപതു കോടി രൂപയും രോഗികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.  2019 ജൂൺ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്. പ്രകൃതി ദുരന്തങ്ങൾ, വലിയ അപകടങ്ങൾ, കാൻസർ, […]
Read more

മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും

തൃശ്ശൂർ: മറ്റത്തൂരിൽ കോൺഗ്രസിലെ വിമതർ അനുനയത്തിലേക്ക് നീങ്ങുന്നു. ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് രാജിവെയ്ക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി. എം. ചന്ദ്രൻ വ്യക്തമാക്കി. പ്രസിഡൻറ് സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറിയവരുമായി റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്. പാർട്ടി തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് ടി. എം. ചന്ദ്രൻ കൂട്ടിച്ചേർത്തു.
Read more

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, അച്ചടക്ക നടപടി പിൻവലിച്ചാൽ മത്സരിക്കാം: പി ജെ കുര്യൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വീണ്ടും അഭിപ്രായം മാറ്റി പി ജെ കുര്യൻ. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട്‌ മത്സരിക്കാൻ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യൻ പറഞ്ഞു. നടപടി പിൻവലിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യൻ സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ? കോൺഗ്രസ് നേതാക്കളോട് മാത്രം ‘ധാർമികത’ ചോദ്യം ചോദിക്കുന്നത് […]
Read more

നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി

കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയർലൈൻസിന്റെ യാത്രാവിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ തെന്നിമാറി. ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെടുന്ന ATR 72-500 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരിലേക്ക് എത്തിയ വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. വിമാനം റൺവേയിൽ നിന്ന് സമീപത്തെ ഒരു അരുവിക്കരയിലേക്കാണ് തെന്നിമാറിയതെന്നും വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും അറിയിച്ചു. സംഭവത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക സംഘത്തെയും […]
Read more

കടുവ സാന്നിധ്യമുള്ള ഓടൻ തോട് സിവിഎം കുന്ന് പരിസരം കിഫയുടെ പ്രതിനിധികൾ സന്ദർശിച്ചു

പാലക്കാട്: വടക്കഞ്ചേരി ഒരാഴ്ചയിൽ കൂടുതലായി അയ്യപ്പൻമുടി, സിവിഎം കുന്ന് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും എത്തി ഭീതി പരത്തി കടുവയുടെ സ്വൈര്യ വിഹാരംതുടരുന്നു.ഇന്നലെ രാത്രി സിവിഎം കുന്നിലുള്ള. രവീന്ദ്രൻ ചരപറമ്പിൽ എന്നയാളുടെ വീടിനും പശുതൊഴുത്തിനും സമീപം കടുവ എത്തി. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ അടുത്ത കൃഷിയിടത്തിലേക്ക് ഓടി പോയി.. ഇതോടെ കടുവയുടെ ആക്രമണഭീഷണി മൂലം ആളുകൾക്ക്‌ കൃഷിയിടങ്ങളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. കടുവ ഭീതി മൂലം ഈ മേഖലയിൽ റബർ ടാപ്പിംഗ് ഒരാഴ്ചയായി നടക്കുന്നില്ല. ജനവാസകേന്ദ്രങ്ങളിൽ സ്വൈര്യവിഹാരം […]
Read more

Recent News

Advertisement