സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 19, 2026

Year : 2026

കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

കൊച്ചി: കോതമംഗലത്ത് സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. കോട്ടപ്പടി ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ പടർന്നതോടെ യാത്രക്കാർ ഉടൻ ബസിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിച്ചതിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി.
Read more

യെസ് ബാങ്കിന്‍റെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 55.4 ശതമാനം വര്‍ധിച്ച് 952 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 55.4 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 45.4 ശതമാനവും വര്‍ധിച്ച് 952 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 28.7 ശതമാനം വര്‍ധിച്ച് 1,389 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനം വര്‍ധനവോടെ 2,466 കോടി രൂപയിലെത്തി. തുടര്‍ച്ചയായ ആറാം ത്രൈമാസത്തിലും ചെലവും വരുമാനവുമായുള്ള അനുപാതം കുറച്ച് 66.1 ശതമാനം എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ […]
Read more

ഒറ്റപ്പാലം ദമ്പതിമാരുടെ കൊലപാതകം; പ്രതി പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വളർത്തുമകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വളർത്തുമകളുടെ മകനായ നാലുവയസുകാരൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി രക്ഷപ്പെട്ട യുവതിയിൽനിന്നാണ്‌ കൊലപാതകവിവരം നാട്ടുകാർ അറിയുന്നത്‌. പൊലീസ് എത്തുമ്പോൾ യുവാവ്‌ കൈ ഞരമ്പ്‌ മുറിച്ചനിലയിൽ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടത്തോടെ പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലാണ് […]
Read more

ദീപക്കിന്റെ കണ്ണീരിന് കണക്ക് പറയേണ്ടി വരും

കയ്യിലൊരു ഫോണുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത ഒരുവിഭാഗം യുവതി യുവാക്കള്‍ക്ക് ഉണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ. ബസില്‍ നിന്ന് ലൈംഗിക അതിക്രമണം നടത്തിയെന്ന പേരില്‍ യുവതി ചിത്രീകരിച്ച വ്യാജ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇല്ലാതാക്കിയത് ഒരു നിരപരാധിയുടെ ജിവനാണ്. അതെ ഇന്ന് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ റീച്ച് കൂടാന്‍ ഏറ്റവും നല്ല മാര്‍ഗം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ്. ബസ്സില്‍വെച്ച് കയറി പിടിച്ചെന്ന ഒറ്റ അടിക്കുറിപ്പില്‍ അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകാണിച്ചു എന്നു പറഞ്ഞാല്‍ ആ വീഡിയോയോ […]
Read more

പതിനൊന്നുകാരിയെ പീഡിപ്പിച്ച 63 കാരന് 15 വർഷം കഠിനതടവ്

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് കഠിന തടവ് ശിക്ഷ. കോഴിക്കോട് നന്മണ്ട സ്വദേശിയായ പുതിയോട്ടിൽ വീട്ടിൽ രവീന്ദ്രനാണ് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചത്. 2017ൽ ആണ് സംഭവം നടന്നത്. പ്രതി തന്ത്രപൂർവം കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം […]
Read more

പ്രസ്താവന വളച്ചൊടിച്ചു; വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍എസ്എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 39 സീറ്റ് ഉണ്ട്. മതേതരത്വം […]
Read more

തെരുവു നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പേവിഷബാധപരത്തുന്ന തെരുവുനായ ശല്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സർക്കാർ ഉടൻ നടപ്പാക്കണം. തെരുവുനായയുടെ കടിയേറ്റ് മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം മുൻകാല പ്രാബല്യത്തോടെ സർക്കാർ പാലിക്കണം. അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ 16 ലക്ഷം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 130 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 18 പേർ റാബിസ് വാക്സിൻ എടുത്തവരാണെങ്കിലും ഫലമുണ്ടായില്ല. മിക്ക സർക്കാർ ആശുപത്രികളിലും റാബിസ് വാക്സിൻ ലഭ്യമല്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനും വാക്സിൻ […]
Read more

എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനം; സംഘാടക സമിതി യോഗം നടന്നു

തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ വെച്ച് നടന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രം രക്ഷാധികാരിയും എഴുത്തുകാരനുമായ മണി മേനോൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാർ പ്രമുഖ് പി.ജി. കണ്ണൻ വിഷയാവതരണം നടത്തി. പഞ്ചവാദ്യ കലാകാരൻ പരക്കാട് തങ്കപ്പൻമാരാർ, എസ്.എൻ.ഡി.പി യോഗം തലപ്പിള്ളി താലൂക്ക് വൈസ് പ്രസിഡണ്ട് ഭരതൻ പുളിക്കൽ, സി.എൻ. ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. ഹിന്ദു ഏകതാ സമ്മേളനം പഞ്ചായത്ത്‌ സംയോജക് […]
Read more

കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാൻ ഇ.പി. കമറുദ്ദീൻ അന്തരിച്ചു

തൃശ്ശൂർ : മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി. കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കുറച്ചുകഴിഞ്ഞ് കുന്നംകുളം–തൃശ്ശൂർ റോഡിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഗരസഭയിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ വികസന പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
Read more

സപ്ലൈകോയില്‍ ജീവനക്കാരുടെ പ്രതിഷേധം; ഡെപ്യൂട്ടേഷനുകാര്‍ക്ക് ആനുകൂല്യം തനത് ജീവനക്കാര്‍ക്ക് വിവേചനമെന്ന് പരാതി

പാലക്കാട്: കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പറേഷനില്(സപ്ലൈകോ) മാനേജ്മെന്റും പൊതുവിതരണ വകുപ്പും തൊഴില്പരമായ വിവേചനം കാണിക്കുന്നതായി ആരോപണം. ഇതില് പ്രതിഷേധിച്ച്‌ സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നു. ജനുവരി 28, 29 തിയതികളില് സൂചന പണിമുടക്ക് നടത്താനാണ് കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പറേഷന് എംപ്ലോയീസ് യൂനിയന്റെ തീരുമാനം. പതിനൊന്നാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് സ്വീകരിക്കുന്ന നിലപാടാണ് പ്രധാന പ്രതിഷേധത്തിന് കാരണം. 2023 മെയ് മുതലാണ് സപ്ലൈകോയില് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. […]
Read more

Recent News

Advertisement