സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 3, 2026

Year : 2026

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്?

നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനമാണ് ഇപ്പോൾ ആ​ഗോള തലത്തിലെ ചർച്ചാ വിഷയം. ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചുവെന്ന് ഇന്നലെ രാത്രിയോടെ തന്നെ സമൂഹമാധ്യമക്കുറിപ്പിലൂടെ ട്രംപ് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയായിരുന്നു ഏകപക്ഷീയമായ പ്രഖ്യാപനം. തൊട്ടുപിന്നാലെ നരേന്ദ്ര മോദി കുറിച്ച സമൂഹമാധ്യമ പോസ്റ്റിൽ തീരുവ കുറച്ചതിനു നന്ദി പറയുക മാത്രമാണ് ചെയ്തത്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു […]
Read more

കണ്ണൂര്‍ ചാല സ്കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂർ: ചാല ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം നിർത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ കാലിനാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുൻപോട്ടു തെറിച്ചു നീങ്ങിയ മിനി ലോറി തൊട്ടു മുൻപിലെ ഇലക്‌ട്രിക് പോസ്റ്റ് തകർത്തു. ട്രാൻസ്ഫോർമർ തൂണിലിടിച്ചാണ് നിന്നത്.കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ച ബസിൻ്റെ നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവർ ചാല ബേബി മെമ്മോറിയലിലും കണ്ണൂരിലെ […]
Read more

പയ്യാമ്പലം ബീച്ചില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കണ്ണൂർ: പയ്യാമ്പലം ബീച്ചില്‍ ചാലാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.ശിക്ഷ നാളെ വിധിക്കും. ചാലാട് മുള്ളകണ്ടി എരത്താൻകണ്ടി വീട്ടില്‍ ഭരതന്‍റെ മകൻ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2018 ഡിസംമ്പർ 13നാണ് കേസിനാസ്പദമായ സംഭവം. പള്ളിയാംമൂലയില്‍ ആള്‍പാർപ്പില്ലാത്ത കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട ഷൈജുവിനെ […]
Read more

സി ജെ റോയിയുടെ മരണത്തിനു പിന്നിൽ ടാക്സ് ടെററിസം?

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ അപ്രതീക്ഷിത മരണം നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ആദായനികുതി പരിശോധനയ്‌ക്കെതിരെ റോയ് നൽകിയിരുന്ന കേസ് അദ്ദേഹം പിൻവലിച്ചതിന് പിന്നിലെ കാരണം എന്തെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡിസംബർ 16 ന് സമർപ്പിച്ച കേസ് ഡിസംബർ 18ന് തന്നെ ഡോക്ടർ സി ജെ റോയ് പിൻവലിച്ചതായി […]
Read more

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം അടച്ചിടുന്നു; ബദൽ റോഡുകൾ തകർന്ന നിലയിൽ

കണ്ണൂർ: പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി ഈ മാസം 5 മുതൽ ഒരു മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതോടെ യാത്രക്കാർ വലിയ ആശങ്കയിൽ. വാഹനങ്ങൾ തിരിച്ചുവിടേണ്ട ബദൽ റോഡുകൾ പലതും തകർന്നുകിടക്കുന്നത് കടുത്ത ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഴയങ്ങാടി താവം, പാപ്പിനിശ്ശേരി പാലങ്ങളിൽ ഒരേസമയം അറ്റകുറ്റപ്പണി നടക്കുന്നത് യാത്രയെ പൂർണ്ണമായും സ്തംഭിപ്പിക്കും. ഇരിണാവ് റോഡിലെ സ്ലാബ് തകർച്ച ഉടൻ പരിഹരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.
Read more

ക്ഷേത്രോത്സവത്തിനിടെ നാല് സ്ത്രീകളുടെ സ്വർണ മാല കവർന്ന പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്ത്

കണ്ണൂർ: മോറാഴ ഒഴക്രോത്ത് പറമ്പ് ശ്രീ തൃക്കോൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ മാല കവർന്ന സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ സി. സി. ടി. വി വീഡിയോ ദൃശ്യങ്ങൾ കണ്ണപുരം പൊലിസിന് ലഭിച്ചു. കഴിഞ്ഞ മാസം ജനുവരി 30 നാണ് ക്ഷേത്രോത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ സ്വർണ മാലകൾ അന്നദാന പന്തലിൽ നിന്നും ഒരു മണിക്കൂറിനിടെ നഷ്ടമായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം ക്ഷേത്ര പരിസരത്ത് നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എത്തിയ […]
Read more

13 വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; വാറണ്ട് പ്രതിയെ സാഹസികമായി പിടികൂടി ആലക്കോട് പോലീസ്

കണ്ണൂർ: പതിമൂന്ന് വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിനൊടുവിൽ ആലക്കോട് പോലീസ് പിടികൂടി. ആലപ്പുഴയിൽ പേര് മാറ്റി ടൂറിസ്റ്റ് ബോട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിനീഷിനെയാണ് പോലീസ് വലയിലാക്കിയത്. പ്രതിയെക്കുറിച്ച് പോലീസിന്റെ കൈവശം ആകെയുണ്ടായിരുന്നത് 15 വർഷം പഴക്കമുള്ള ഒരു ഫോട്ടോയും ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും മാത്രമായിരുന്നു. ആലക്കോട് എസ്.ഐ കെ.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയുടെ പുതിയ ഫോൺ നമ്പറും ഒളിത്താവളവും കണ്ടെത്തിയത്.ബോട്ടിൽ നിന്ന് തൊട്ടടുത്ത […]
Read more

സ്ത്രീ സൗഹൃദ മനോഭാവം വളർത്തുന്നതിൽ സ്ത്രീ കൂട്ടായ്മകൾക്ക് വലിയ പങ്ക്: വി.എ. ഫായിസ

മലപ്പുറം: നിയമസംവിധാനങ്ങളെപ്പോലും സ്വാധീനിക്കുന്ന സമൂഹത്തിന്റെ മനോഭാവങ്ങളെ സ്ത്രീ സൗഹൃദപരമായി രൂപപ്പെടുത്തുന്നതിൽ സ്ത്രീ കൂട്ടായ്മകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു. എൽറിയോ റിസോർട്ടിൽ വാഴക്കാട് പഞ്ചായത്ത് വിമൻ ജസ്റ്റിസ് പ്രവർത്തകർ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യപ്രഭാഷണം നടത്തി; സ്ത്രീകൾ അന്തർമുഖത്വം വെടിഞ്ഞ് സമൂഹത്തിനായി രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹഫ്സ […]
Read more

സുല്ലമുസ്സലാം കോളേജ് അരീക്കോട് കൊഴ്ത്തുത്സവം നടത്തി

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി എഡ് വിദ്യാർത്ഥികൾ പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രമേയവുമായി നെൽകൃഷി ഇറക്കി മാതൃകയായി. ഒരു ഏക്കർ കൃഷിഭൂമിയിലാണ് വിദ്യാർത്ഥികൾ ഉമ നെൽവിത്ത് കൃഷിചെയ്ത് കൊയ്ത്തുത്സവം നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായി തീർന്നു. കൃഷി ചെയ്ത് നെല്ല് ഉപയോഗിച്ച് സുല്ലം ബ്രാൻഡ് നാടൻ കുത്തരി വിപണിയിലേക്ക് ഇറക്കുകയെന്നതാണ് ലക്ഷ്യം. പൂർണമായും ജൈവകൃഷിയിലൂടെ ഷുഗർ ഫ്രീ അരിയാണ് പുറത്തിറക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി.എച്ച് അബ്ദുൽ ഗഫൂർ […]
Read more

ചീക്കോട് മലയാള മനോരമ കാർഷിക സെമിനാർ ശ്രദ്ധേയമായി

മലപ്പുറം: മലയാള മനോരമ കർഷകശ്രീ ചീക്കോട് സർവീസ് സഹകരണ ബാങ്കും ചേർന്നു നടത്തിയ കാർഷിക സെമിനാർ ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കള്ളിവളപ്പിൽ ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു കൃത്യത കൃഷി,ശാസ്ത്രീയ തെങ്ങുകൃഷി വിഷയത്തിൽ കാർഷിക സർവകലാശാല മണ്ണ്, ജലം സംരക്ഷണ വിഭാഗം മേധാവി പ്രൊഫസർ അബ്ദുൽ ഹക്കീം ക്ലാസ് എടുത്തു. നാന്നൂറിൽ പരം കർഷകർ പങ്കടുത്തു.കൃഷി ഓഫീസർ ഡോക്ടർ ദർശന മുതുവല്ലൂർ കൃഷി ഓഫീസർ പി കെ രേഷ്മ, […]
Read more

Recent News

Advertisement