സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍; പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റില്‍ ഒമ്പത് പേര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹില്‍ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്‌ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയും സുഹൃത്തും പരിശീലനത്തിനായി എടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് ഇപ്പോള്‍ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ പരിപാടി കഴിഞ്ഞെത്തിയത്. പൊലീസ് സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ സംഘം വിശ്രമിക്കുകയായിരുന്നുവെന്നും ദേഹപരിശോധനയില്‍ നിന്നല്ല കഞ്ചാവ് ലഭിച്ചതെന്നും പൊലീസ് പറയുന്നു.

കുറച്ച് ദിവസമായി ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകും. വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനല്‍കി വിടാനാണ് തീരുമാനം. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്ത് പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement